Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നയൻതാരയുടെ പ്രതിഫലം കണ്ട് കണ്ണുതള്ളി നടിമാർ

nayanthara

പ്രതിഫലത്തിന്റെ കാര്യത്തില്‍ ഇനി നയൻസിനെ വെല്ലാൻ സൂപ്പർതാരങ്ങൾ മാത്രം. തെന്നിന്ത്യയിൽ നടിമാരുടെ കാര്യത്തിൽ ഇപ്പോഴും മുൻനിരയില്‍ നിൽക്കുന്നത് നയൻതാര മാത്രമാണ്. സൂപ്പർതാരങ്ങളില്ലാതെ ഒരു സിനിമ ഒറ്റയ്ക്ക് ഹിറ്റാക്കാനും നടിക്ക് അറിയാം. തമിഴിൽ മാത്രമല്ല തെലുങ്കിലും വിലപിടിപ്പുള്ള താരമാണ് നയൻതാര.

ബാലയ്യ നായകനാകുന്ന പുതിയ ചിത്രത്തിൽ മൂന്നുകോടി രൂപയാണ് നടിയുടെ പ്രതിഫലം. നിലവിലെ തെലുങ്ക് നടിമാരിൽ ആരും ഇത്രയും തുക കൈപ്പറ്റിയിട്ടില്ല.

ചിരഞ്ജീവിയുടെ ബ്രഹ്മാണ്ഡചിത്രം സൈ റായിലും നയൻതാരയാണ് നായിക. സിനിമയ്ക്കായി ആറരകോടിയാണ് നയൻസിന് പ്രതിഫലമായി ലഭിക്കാൻ പോകുന്നത്. ചിത്രം നിർമിക്കുന്നത് രാം ചരൺ ആണ്. നയൻസ് തന്നെയാണ് ഇത്രയും തുക പ്രതിഫലമായി നിർദ്ദേശിച്ചത്. നയൻതാരയുടെ വേഷത്തിൽ മറ്റാരെയും പരിഗണിക്കാൻ സാധിക്കാതെ വന്നതോടെ ഈ തുകയിൽ കരാർ ഉറപ്പിക്കാൻ രാം ചരൺ തീരുമാനിക്കുകയായിരുന്നു.