Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അർദ്ധനഗ്നയായി റായി ലക്ഷ്മി; ജൂലി 2വിന്റെ ചൂടൻ ടീസർ

julie-2

ബോളിവുഡില്‍ തിളങ്ങാനൊരുങ്ങി തെന്നിന്ത്യന്‍ സുന്ദരി റായി ലക്ഷ്മി. നടി നായികയായി എത്തുന്ന ജൂലി 2 വിന്റെ ആദ്യ ടീസർ പുറത്തിറങ്ങി. അതീവ ഗ്ലാമറിലാണ് റായി ലക്ഷ്മി എത്തുന്നത്. റായി ലക്ഷ്മിയുടെ കരിയറിലെ ഏറ്റവും ഗ്ലാമർ പ്രകടനമാകും ചിത്രത്തിലേത്. ദീപക് ശിവ്ദാസാനിയാണ് സംവിധായകന്‍. സെപ്റ്റംബർ നാലിന് ചിത്രത്തിന്റെ ട്രെയിലർ പുറത്തുവരും.

Julie 2 | Teaser Trailer | Raai Laxmi, Ravi Kishen, Deepak Shivdasani

നേഹ ദൂപിയ നായികയായി എത്തിയ ഇറോട്ടിക് ത്രില്ലര്‍ ജൂലിയുടെ രണ്ടാം ഭാഗമാണ് ജൂലി 2. ഒരു നാട്ടിന്‍പുറത്തുകാരി സിനിമയില്‍ ഹീറോയിന്‍ ആയി മാറുന്നതാണ് ജൂലി 2വിന്‍റെ കഥ. 

വിജു ഷായാണ് സംഗീതം. കഥയും തിരക്കഥയും ദീപക് തന്നെ. ദുബായി, മുംബൈ, ഹൈദരാബാദ് എന്നിവടങ്ങളാണ് പ്രധാനലൊക്കേഷൻ.