Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജമൗലി അടുത്ത ചിത്രം പ്രഖ്യാപിച്ചു?

rajamouli-next

രാജമൗലിയുടെ അടുത്ത ചിത്രമേതെന്ന ആകാംക്ഷയിലായിരുന്നു ഇന്ത്യൻസിനിമാ ലോകം.  തൊട്ടതെല്ലാം പൊന്നാക്കുന്ന സംവിധായകനാണ് എസ് എസ് രാജമൗലി. ഇതുവരെ ചെയ്ത ചിത്രങ്ങളെല്ലാം സൂപ്പർഹിറ്റുകൾ. ചിലത് ബോക്സ്ഓഫീസിൽ ചരിത്രമായി. 

ഇപ്പോഴിതാ അടുത്ത ചിത്രത്തിനൊരു സൂചന നല്‍കുകയാണ് അദ്ദേഹം. കഴിഞ്ഞ ദിവസം ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ചിത്രമാണ് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. ജൂനിയർ എൻടിആറിനും രാം ചരണിനുമൊപ്പമുള്ള ചിത്രമാണ് രാജമൗലി പങ്കുവച്ചത്. പ്രത്യേകിച്ച് അടിക്കുറിപ്പുകളും ചിത്രത്തിനില്ലായിരുന്നു.

എന്നാൽ ഇത് പുതിയ സിനിമയുടെ പ്രഖ്യാപനമാണെന്നാണ് ആരാധകർ പറയുന്നത്. നേരത്തെ ഈ രണ്ടുതാരങ്ങളെയും നായകന്മാരാക്കി രണ്ടുചിത്രങ്ങൾ ഒരുക്കാൻ രാജമൗലി പദ്ധതിയിടുന്നതായി റിപ്പോർട്ട് ഉണ്ടായിരുന്നു. എന്നാൽ ഇവർ രണ്ടുപേരും ഒരുമിക്കുന്ന മൾടിസ്റ്റാർ ചിത്രമാകും രാജമൗലിയുടെ അടുത്ത പ്രോജക്ട് എന്നാണ് പുതിയ റിപ്പോർട്ട്.