Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘നൈസ് നേവൽ’: ആരാധകന്റെ പുകഴ്ത്തലിന് അനുവിന്റെ നന്ദി

anu

ആദ്യമായി ഫെയ്സ്ബുക്ക് ലൈവിൽ എത്തിയ തെന്നിന്ത്യൻ നടിയും മലയാളിയുമായ അനു ഇമ്മാനുവലിന് ആരാധകന്റെ പുകഴ്ത്തൽ. ‘നൈസ് നേവൽ’ എന്ന് കമന്റടിച്ച ആരാധകന് അപ്പോൾ തന്നെ താങ്ക് യൂ എന്ന് അനു മറുപടിയും കൊടുത്തു. സാധാരണ നായികമാർ ഇത്തരം കമന്റുകളോട് വൈകാരികമായാണ് പ്രതികരിച്ചിരുന്നതെങ്കിൽ ഇവിടെ അനുവിന്റെ മറുപടി കേട്ട് ആരാധകർ ഞെട്ടി. 

പവൻ കല്യാണിനൊപ്പം അഭിനയിക്കുന്ന തന്റെ പുതിയ തെലുങ്ക് ചിത്രമായ അഗ്ന്യാതവാസിയുടെ ഒാഡിയോ ലോഞ്ചിനു ശേഷമായിരുന്നു അനു തന്റെ ആദ്യ ഫെയ്സ്ബുക്ക് ലൈവിനായി എത്തിയത്. അനുവിനെ ചടങ്ങിന് അണിയിച്ചൊരുക്കിയ മേക്കപ്പ് വിമനും ലൈവിൽ നടിക്കൊപ്പം ഉണ്ടായിരുന്നു. തന്നെ അഭിനന്ദിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്ത് കമന്റടിച്ചവർക്ക് നന്ദി പറയുന്നതിനിടെയാണ് ഒരു ആരാധകൻ ‘നൈസ് നേവൽ’ എന്ന പുകഴ്ത്തലുമായി എത്തിയത്. അനു അപ്പോൾ സന്തോഷത്തോടെ താങ്ക് യൂ എന്ന് നന്ദിയും പറഞ്ഞു. 

കീർത്തി സുരേഷും അനു ഇമ്മാനുവലുമാണ് അഗ്ന്യാതവാസിയിലെ നായികമാർ. സംഗീതം അനിരുദ്ധ്. ചിത്രം അടുത്തവർഷം തീയറ്ററുകളിലെത്തും.