Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്റെ വിവാഹത്തിന് ആ നടിയെ ക്ഷണിക്കില്ല; ദീപിക

deepika-neha

ദീപിക പദുക്കോൺ–രൺവീർ പ്രണയം ബിടൗണിൽ രഹസ്യമൊന്നുമല്ല. എന്നാൽ ഉടനൊരു വിവാഹത്തെക്കുറിച്ചുളള ചിന്തയൊന്നും ദീപിക പദുക്കോണിന് ഇല്ല. ദീപിക-രണ്‍വീര്‍ സിങ് വിവാഹത്തെക്കുറിച്ച് പല വാര്‍ത്തകളും പുറത്തുവരുമ്പോഴും അതിനോടെല്ലാം മുഖം തിരിക്കുകയാണ് ദീപിക. വിവാഹത്തെക്കുറിച്ച് താന്‍ ഇപ്പോള്‍ ചിന്തിച്ചിട്ടില്ലെന്നാണ് ദീപിക പറയുന്നത്. എന്നാല്‍ ഉചിതമായ സമയത്ത് താന്‍ വിവാഹതിയാകും എന്നും ദീപിക പറയുന്നുണ്ട്.

Voot - BFFs with Vogue S2 - Deepika Padukone Promo

വിവാഹത്തെക്കുറിച്ച് സ്വപ്നങ്ങള്‍ ഇല്ലെങ്കിലും തന്റെ വിവാഹത്തില്‍ ഒരു ബോളിവുഡ് താരത്തെ മാത്രം ക്ഷണിക്കില്ലെന്ന് ദീപിക വെളിപ്പെടുത്തി. നടി നേഹ ദൂപിയ അവതാരകയായി എത്തുന്ന പരിപാടിയിലായിരുന്നു ദീപികയുടെ പ്രതികരണം. തന്റെ വിവാഹത്തിന് കത്രീന കെയ്ഫിനെ ദീപിക ക്ഷണിക്കുമോയെന്നായിരുന്നു ഷോയുടെ അവതാരക ചോദിച്ചത്. എന്നാൽ ഈ ചോദ്യത്തിന് നോ എന്നായിരുന്നു ദീപികയുടെ മറുപടി. 

മുമ്പ് നല്ല സുഹൃത്തുക്കളായിരുന്ന ദീപികയും കത്രീനയും ഇപ്പോൾ അത്ര നല്ല രസത്തിലല്ലെന്ന് ബോളിവുഡിലെ പലര്‍ക്കും അറിയാം. ദീപികയുടെ മുന്‍കാമുകന്‍ രണ്‍ബീര്‍ കപൂര്‍ കത്രീന കെയ്ഫുമായി അടുത്തതാണ് ദീപികയുമായുള്ള ബന്ധം വേര്‍പിരിയാന്‍ ഇടയാക്കിയത്. ഇതാണ് ദീപികയ്ക്ക് കത്രീനയോടുളള ദേഷ്യത്തിന് പിന്നിലെന്നും ചില അടക്കം പറച്ചിലുകളുണ്ട്. രണ്‍ബീറുമായുളള വേര്‍പിരിയലിനു ശേഷമാണ് ദീപിക രണ്‍വീര്‍ സിങ്ങുമായി അടുക്കുന്നത്.