Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്ത് ധരിക്കണമെന്ന് ഞാൻ തീരുമാനിക്കും: സമാന്ത

Samantha response

ബിക്കിനി ചിത്രം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതിന് തന്നെ വിമർശിച്ചവർക്ക് തെന്നിന്ത്യൻ നടി സമാന്തയുടെ ചുട്ട മറുപടി. എന്റെ നിയമങ്ങൾ ഞാനാണ് എഴുതുന്നതെന്നും നിങ്ങളുടെ നിയമങ്ങൾ നിങ്ങളെഴുതാനുമാണ് നടി ആരാധകരോട് പറഞ്ഞത്.

കഴിഞ്ഞ ദിവസമാണ് ബിക്കിനി അണിഞ്ഞ് വിശ്രമിക്കുന്ന ചിത്രം സമാന്ത സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തത്. നേരത്തെയും ചില ബിക്കിനി ചിത്രങ്ങൾ സമാന്ത ഇട്ടിട്ടുണ്ടെങ്കിലും നാഗ ചൈതന്യയുമായുള്ള വിവാഹശേഷം താരം അതിനു മുതിർന്നിരുന്നില്ല. സിനിമാക്കുടുംബത്തിലെ മരുമകൾക്ക് പറ്റിയ വേഷമല്ല ഇതെന്നും സമാന്ത കുറച്ചു കൂടി മാന്യമായി വസ്ത്രം ധരിക്കേണ്ടതായിരുന്നു എന്നുമൊക്കെയായിരുന്നു വിമർശനങ്ങൾ. ചുരുക്കം ചിലർ സമാന്തയുടെ വസ്ത്ര സ്വാതന്ത്ര്യത്തെ അനുകൂലിച്ചെങ്കിലും ഭൂരിഭാഗം പേരും അതിനെ വിമർശിക്കുകയാണ് ചെയ്തത്.

വിമർശനം അതിരു കടന്നതോടെയാണ് നടി മറുപടിയുമായി രംഗത്തെത്തിയത്. മറ്റുള്ളവർ ചെയ്യാത്തത് ചെയ്യാനുള്ള തീരുമാനം എടുക്കുന്നയാളാണ് ഒരു ശക്തയായ സ്ത്രീ. എന്റെ കാര്യങ്ങൾ തീരുമാനിക്കുന്നത് ഞാനാണ്. സമാന്ത പറഞ്ഞു. താരത്തിന്റെ മറുപടി വിമർകരുടെ വായടപ്പിക്കുന്നതാണെന്നാണ് ആരാധകർ പറയുന്നത്.