Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒടുവിൽ ദീപികയും റൺവീറും ഒന്നിക്കുന്നു

ranveer - deepika spicy bytes

അനുഷ്കയുടെയും വിരാട് കോഹ്‌ലിയുടെയും വിവാഹത്തിന് ശേഷം മറ്റൊരു താരവിവാഹത്തിന് ബോളിവുഡ് ഒരുങ്ങുന്നു. നടി  ദീപിക പദുകോണും നടൻ രൺവീർ സിങ്ങും തമ്മിലുള്ള വിവാഹം 2018 പകുതിയോടെ നടക്കുമെന്നാണ് വാർത്തകൾ. 32–കാരിയായ ദീപികയും റൺവീറും അടുത്തിടെ റിലീസായ പദ്മാവത്തിൽ ഒരുമിച്ച് അഭിനയിച്ചിരുന്നു. 

വിവാഹം എവിടെ വച്ചാണെന്ന് തീരുമാനിച്ചിട്ടില്ലെങ്കിലും ബീച്ച് വെഡ്ഡിങ്ങ് മാതൃകയിലാവുമെന്നാണ് അറിയുന്നത്. പദ്മാവത്തിന്റെ വൻ വിജയം ഇരുവർക്കും വലിയ നേട്ടമാണ് സമ്മാനിച്ചതെങ്കിലും തങ്ങളുടെ ബന്ധം തുറന്ന് സമ്മതിക്കാൻ ഇവർ തയാറായിട്ടില്ല. എവിടെ നിന്നാണ് ഇത്രയും എനർജി എന്ന് ഒരു പത്രസമ്മേളനത്തിൽ ഉയർന്ന ചോദ്യത്തിന് എന്റെ കാമുകിയിൽ നിന്നാണെന്നായിരുന്നു റൺവീറിന്റെ മറുപടി. ഇതു കേട്ട് ഒപ്പമുണ്ടായിരുന്ന ദീപിക മുഖം പൊത്തി നാണത്തോടെ ചിരിക്കുകയായിരുന്നു.

ദീപികയുടെ ജന്മദിനമായ ജനുവരി 5–ന് ഇരുവരും വിവാഹിതരാവുമെന്നായിരുന്നു ആദ്യം വാർത്തകൾ. എന്നാൽ പദ്മാവത്തിന്റെ റിലീസും വിവാദങ്ങളും കാരണം വിവാഹം നീട്ടി വച്ചതാണെന്ന് അടുത്ത വൃത്തങ്ങൾ പറയുന്നു.