Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൂമരം മാർച്ച് 9–ന് എത്തുമോ ?

Poomaram Shooting

മലയാളികൾ കാത്തിരുന്ന പൂമരം സിനിമ 2018 മാർച്ച് 9–ന് തീയറ്ററുകളിലെത്തും എന്ന ഒൗദ്യോഗിക പ്രഖ്യാപനം വന്നത് കഴിഞ്ഞ ദിവസമാണ്. ചിത്രത്തിലെ നായകനായ കാളിദാസ് ജയറാമും സംവിധായകൻ എബ്രിഡ് ഷൈനും ഇത് സ്ഥിരീകരിക്കുകയും ചെയ്തു. 

എന്നാൽ രണ്ട് വർഷം മുമ്പ് ആരംഭിച്ച ചിത്രത്തിന്റെ ഷൂട്ടിങ് ഇതു വരെ പൂർത്തിയായിട്ടില്ലെന്നാണ് വാർത്തകൾ. സമൂഹമാധ്യമങ്ങളിൽ ചിലർ ചിത്രങ്ങൾ സഹിതം ഇൗ വാർത്ത സ്ഥിരീകരിക്കുകയും ചെയ്തു.

പത്തനംതിട്ട കാതോലിക്കേറ്റ് കോളജിൽ സിനിമയുടെ ഷൂട്ടിങ് നടക്കുന്ന ചിത്രങ്ങളാണ് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ വന്നത്. എന്നാൽ ഷൂട്ടിങ് പൂർണമായെന്നും അവസാനത്തെ മിനുക്കു പണികളാണ് നടക്കുന്നതെന്നും ചില പാച്ചുകളും കട്ട് ഷോട്ടുകളുമൊക്കെയാണ് കഴിഞ്ഞ ദിവസങ്ങളിൽ എടുത്തതെന്നുമാണ് സിനിമയോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. 

2016 സെപ്റ്റംബറിലാണ് പൂമരത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നത്. ജയറാമിന്റെ മകൻ നായകനാകുന്നതിനാൽ ആദ്യം മുതൽ തന്നെ ചിത്രം വാർത്തകളിൽ നിറഞ്ഞു നിന്നു. എന്നാൽ ഷൂട്ടിങ് അനന്തമായി നീണ്ടതോടെ ട്രോളുകളും കളിയാക്കലുകളും പെരുകി. ഇതിനിടയിൽ മറ്റു പല താരപുത്രന്മാരും സിനിമയിൽ അരങ്ങേറിയെങ്കിലും കാളിദാസന്റെ പൂമരം മാത്രം പൂത്തില്ല. പക്ഷേ മാർച്ച് 9 –ന് തീയറ്ററുകളിലെത്തുന്ന ചിത്രം മലയാളികൾക്ക് ഒരു പുതിയ അനുഭവമാകും നൽകുകയെന്നാണ് അണിയറക്കാർ ഉറപ്പ് തരുന്നത്.