Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓസ്കറിലും ‘പ്രിയ വാരിയറുടെ കണ്ണിറുക്കൽ’; വിഡിയോ

priya-oscar

വന്ന് വന്ന് പ്രിയ വാരിയർ തരംഗം അങ്ങ് ഓസ്കർ വേദിവരെയെത്തി. അക്കാദമിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് പുറത്തുവിട്ട വിഡിയോയിലാണ് രസകരമായ നിമിഷങ്ങൾ അരങ്ങേറിയത്.

പാക്കിസ്ഥാനി താരമായ കുമൈയ്‍ൽ നൻജിയാനിയാണ് പ്രിയ വാരിയറുടെ കണ്ണിറുക്കൽ അനുകരിക്കാൻ ശ്രമിക്കുന്നത്. കുമൈയിലിന് കൂട്ടായി മുൻഓസ്കർ ജേതാവ് ലുപിതയുമുണ്ട്. 

ഗൾഫ് മാധ്യമങ്ങൾ ഉൾപ്പടെയുള്ള രാജ്യാന്തരമാധ്യമങ്ങൾ ഈ ശ്രമത്തെ അഡാറ് ലവ് സിനിമയുമായി ബന്ധപ്പെടുത്തിയാണ് വാർത്ത നൽകിയിരിക്കുന്നത്.