Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘നടിമാരുടെ വേദന ആരും കാണുന്നില്ല’

Tamannah

നടിമാരുടേത് അത്ര സുഖമുള്ള ജീവിതമല്ലെന്ന് നടി തമന്ന. സിനിമയിലും ആരാധകർക്കിടയിലും വലിയ ജനപ്രീതി ഉണ്ടെങ്കിലും അവർ അനുഭവിക്കുന്ന വിഷമങ്ങളും ബുദ്ധിമുട്ടുകളും ആർക്കും അറിയില്ലെന്നും തമന്ന പറയുന്നു. 

tamanna

‘സിനിമയിൽ എത്തിയിട്ട് പതിനഞ്ച് വർഷമായി. ഈ കഴിഞ്ഞു പോയ വർഷവും ഒരു മാറ്റവും ഇല്ലാതെ,  എന്നും ഓരോ ലൊക്കേഷനിൽ  നിന്ന് മറ്റൊരു ലൊക്കേഷനിലേക്ക്  ഓടി കൊണ്ടിരിക്കുകയാണ്.    ഷോട്ട് റെഡി ആയാൽ ഏതൊരു മാനസികാവസ്ഥയിൽ  ആയാലും നടി  അവിടെ കൃത്യ സമയത്ത്  ക്യാമറയുടെ മുന്നിൽ  എത്തിയിരിക്കണം. ജീവിതത്തിൽ എത്ര വലിയ ബുദ്ധിമുട്ടുകൾ നേരിടുന്ന ഘട്ടത്തിലാണെങ്കിലും അതൊന്നും പുറത്തു കാണിക്കാൻ ഞങ്ങൾക്ക്  യാതൊരു അവകാശവുമില്ല’.–തമന്ന പറഞ്ഞു.

‘നടിയായാൽ  കൈ നിറയെ കാശ് കിട്ടുണ്ടല്ലോ എന്നാണ് എല്ലാവരുടെയും മറുചോദ്യം. ഇത്രയും കഠിനമായ ലൈറ്റിന്റെ   മുന്നിൽ രാവും പകലും നിന്നിട്ടാണ് ഈ പൈസ  ഉണ്ടാകുന്നത്. മറ്റുള്ളവരെപ്പോലെ ഞങ്ങളെയും അംഗീകരിക്കണം എന്നൊരൊറ്റ  ആഗ്രഹമേ ഞാൻ പറയുന്നൊള്ളൂ’.  

‘സാധാരണ പെൺകുട്ടികൾ സ്വതന്ത്രമായി നടന്നു പോകുന്നതു കാണുമ്പോൾ വളരെ അസൂയ തോന്നാറുണ്ട്. എല്ലാ  പെൺകുട്ടികളെയും പോലെ ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനോ വസ്ത്രം ധരിക്കാനോ കഴിയാറില്ല.  സിനമയിലെ റോളിന് വേണ്ടി ശരീരം ആകർഷണീയമാക്കാൻ  കഠിനായ വ്യായാമത്തിലും ഏർപെടേണ്ടി വരുന്നു.പല ഭാഷകളിലും മാറി മാറി അഭിനയിക്കേണ്ടി വരുമ്പോൾ സ്വന്ത കുടുംബത്തിന്റെ കൂടെ സമയം ചെലവഴിക്കാൻ കിട്ടുന്നില്ല’.–തമന്ന കൂട്ടി  ചേർത്തു.