രൺവീറിന്റെയും പ്രിയങ്കയുടെയും വിഡിയോ കോൾ

ബോളിവുഡിലെ ഏറ്റവും മികച്ച യുവഅഭിനേതാക്കളിൽ രണ്ടുപേരാണ് രൺവീർ സിങ്ങും പ്രിയങ്ക ചോപ്രയും. സിനിമയിൽ മാത്രമല്ല ജീവിതത്തിലും ഇവർ നല്ല സുഹൃത്തുക്കളാണ്. ആ സൗഹൃദം വ്യക്തമാക്കുന്നൊരു സംഭവം ഈയിടെ നടന്നു.‍‍

ഇരുവരുടെയും ലൈവ് ഫോൺകോൾ സംഭാഷണം ഇവർ തന്നെ പുറത്തുവിട്ടു. ലോകവനിതാ ദിനത്തിന് ചെയ്ത കോൾ ആണ് പ്രിയങ്ക ചോപ്ര തന്നെ ഏവരെയും ഞെട്ടിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തത്. ലോക വനിതാ ദിനത്തിന്റെ അന്ന് രാത്രി പ്രിയങ്ക ചോപ്ര,  രൺവീറിനോട് ഈ ദിനത്തിൽ എന്താണ് പറയാനുള്ളത് എന്ന് ചോദിച്ചപ്പോൾ വളരെ രസകരമായിരുന്നു താരത്തിന്റെ മറുപടി. 

ഇന്ന് പച്ച പാവാട അണിഞ്ഞാണ് സെറ്റിൽ പോയതെന്ന് രൺവീർ മറുപടിയായി പറഞ്ഞു.  ഇന്ന് എലാവരും ഈ സെറ്റിൽ പാവാട  ധരിക്കണം എന്ന് നിർണബന്ധമായിരുന്നു. ലൈറ്റ് ബോയ് മുതൽ സംവിധായകൻ വരെ എല്ലാവരും പാവാട ധരിച്ചാണ് എത്തിയത്. യഥാർത്ഥ പുരുഷന്മാർ പാവാട  ധരിച്ചിരിക്കും. –രൺവീര്‍ പ്രിയങ്കയോട് പറഞ്ഞു.

രണ്‍വീറിനെ ഇതിന് മുമ്പ് പാവാട ധരിച്ച് കണ്ടത് ബജ്റാവോ മസ്താനിയുടെ സമയത്തായിരുന്നെന്നും പ്രിയങ്ക ഓർത്തെടുത്തു. എന്താണ് ഈ ദിവസം നൽകാനുളള സന്ദേശമെന്ന് ചോദിച്ചപ്പോൾ ആളുകൾക്കായി ഒരു പ്രത്യേക ദിവസം എന്തിനാണെന്നായിരുന്നു രൺവീറിന്റെ ചോദ്യം. തന്നെ വളർത്തിയത് അമ്മയും സഹോദരങ്ങളും അമ്മൂമ്മയുമൊക്ക ചേർന്നാണെന്നും അവർ കാരണമാണ് ഇന്ന് ഇവിടെ നിൽക്കുന്നതെന്നും രൺവീർ പ്രിയങ്കയോട് പറഞ്ഞു. വനിതാ ദിനത്തിൽ മാത്രമല്ല ജീവിതത്തിലെ എല്ലാ ദിവസങ്ങളിലും സ്ത്രീകൾക്ക് അവർ അർഹിക്കുന്ന പരിഗണന നൽകണമെന്നും രൺവീർ പറഞ്ഞു.