Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കത്രീനയ്ക്കും സല്ലുവിനും ഒരു ഗ്ലാസ്; ഇത് പ്രണയം തന്നെയെന്ന് ആരാധകർ

salman-kartina-video

ഒരു കാലത്ത് ബോളിവുഡിലെ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്ന താരങ്ങളായിരുന്നു സല്‍മാന്‍ ഖാനും കത്രീന കൈഫും. ഇരുവരുടെയും പ്രണയവും വേര്‍പിരിയലുമെല്ലാം ഒരുപാട് ആഘോഷിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ പിണക്കമെല്ലാം മറന്ന് ഇവർ വീണ്ടും പ്രണയത്തിലായെന്നും വാർത്ത വന്നിരുന്നു. 

ഇപ്പോഴിതാ ഇവരുടെ സൗഹൃദം വ്യക്തമാക്കുന്ന ഒരു വിഡിയോ പുറത്തുവന്നിരിക്കുന്നു. പ്രസ്മീറ്റിനിടെ ഇരുവരും ഒരേ ഗ്ലാസിൽ നിന്ന് ചായകുടിക്കുന്ന വിഡിയോ ആണ് ഇന്റർനെറ്റിൽ ൈവറലാകുന്നത്.

ഇരുവരും കടുത്ത പ്രണയത്തിലാണെന്നതിന്റെ തെളിവാണ് ഈ വിഡിയോ എന്നും കത്രീനയെ എത്രയും പെട്ടന്ന് വിവാഹം കഴിക്കൂ എന്നുമാണ് വിഡിയോയുടെ താഴെ വരുന്ന കമന്റുകൾ.