Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൂസന്നയുടെ മകന്‍ എത്തി, ആര്യ അച്ഛനാകാന്‍ തയ്യാറെടുക്കുന്നു?

arya-susanne

ജീവിതപങ്കാളിയെ കണ്ടെത്താന്‍ ആര്യ നടത്തുന്ന റിയാലിറ്റി ഷോ അതിന്റെ അവസാനഘട്ടത്തിലാണ്.  ശ്രീലങ്കന്‍ സ്വദേശി സൂസന്ന, മലയാളികളായ സീതാലക്ഷ്മി, അഗത എന്നിവരില്‍ നിന്നാണ് വിജയിയെ തിരഞ്ഞെടുക്കേണ്ടത്. ആരാകും ആര്യയുടെ മണവാട്ടിയാകാന്‍ പോകുന്നത് എന്നതിനെ ചൊല്ലിയുള്ള ചര്‍ച്ചകളും പുരോഗമിക്കുന്നു.

ആര്യയുടെ വധുവാകാന്‍ മത്സരിക്കുന്ന മൂന്നു പേരില്‍ ഒരാളാണ് ശ്രീലങ്കന്‍ സ്വദേശിയായ സൂസന്ന. കൂട്ടത്തില്‍ പ്രായം കൂടിയ സൂസന്ന വിവാഹമോചിതയും ഒരു കുട്ടിയുടെ അമ്മ കൂടിയാണ്. ആര്യക്കൊപ്പം ഷോയില്‍ പങ്കെടുക്കാനായി നഥാന്‍ കഴിഞ്ഞ ദിവസം കാനഡയില്‍ നിന്ന് എത്തിരുന്നു.  സൂസന്നയെ വിവാഹം കഴിക്കാനാണ് സാധ്യത കൂടുതലെന്നാണ് പുതിയ റിപ്പോർട്ട്. നഥാനെ കാണാന്‍ പോവുന്നതിന് മുന്‍പ് ആര്യ പറഞ്ഞ കാര്യങ്ങളും ശ്രദ്ധേയമായിരിക്കുകയാണ്.

‘ഈ പരിപാടിയില്‍ പതിനാറ് മത്സരാര്‍ത്ഥികളുടെയും പ്രിയപ്പെട്ടവരെയും കണ്ടു. അവരെല്ലാം എന്റെ മനസിനോട് ചേര്‍ന്ന് നില്‍ക്കുന്നവരുമാണ്. എന്നാല്‍ ഒരു വ്യക്തിയെ കാണാന്‍ ഞാന്‍ ഏറെ നാളായി കാത്തിരിക്കുകയായിരുന്നു. അതാണ് ഇന്ന് നടക്കുന്നത്. അദ്ദേഹത്തെ കാണാന്‍ പോവുന്നതിന്റെ സന്തോഷത്തിലാണ് ഞാൻ.’– സൂസന്നയുടെ മകന്‍ നഥാനെ കാണാന്‍ പോവുന്നതിന് മുന്‍പ് ആര്യ പറഞ്ഞു. നഥാനെ കുറിച്ചുള്ള കാര്യങ്ങളെല്ലാം സൂസന്നയില്‍ നിന്നും ആര്യ ആദ്യമേ മനസിലാക്കിയിരുന്നു

തന്റെ ജീവിത പങ്കാളിയെ കണ്ടെത്താന്‍ ആര്യ നടത്തിയ പരിപാടിയ്ക്ക് വലിയ വിമര്‍ശനങ്ങളായിരുന്നു നേരിടേണ്ടി വന്നത്. എങ്ക വീട്ടു മാപ്പിളൈ എന്ന പേരില്‍ തമിഴില്‍ കളേഴ്‌സ് ചാനലിലായിരുന്നു പരിപാടി തുടങ്ങിയത്. 16 പേരുമായി ആരംഭിച്ച പരിപാടിയില്‍ ആറ് പേര്‍ മലയാളികള്‍ ആയിരുന്നു.

ഇപ്പോള്‍ പരിപാടിയിലുള്ള മലയാളിയായ സീതാ ലക്ഷ്മി ഒരു നടിയും ബാങ്ക് ഉദ്യോഗസ്ഥയുമാണ്. കാസര്‍ഗോട്ട് സ്വദേശിയായ അഗതയും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.