Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാരിയിൽ അണിഞ്ഞൊരുങ്ങി താരസുന്ദരിമാർ

Vishu Special Actress Look

വിഷു ആഘോഷമാക്കി താരങ്ങളും. വിഷുക്കണിയും സദ്യയും പുതുവസ്ത്രങ്ങളെല്ലാമായി ഇത്തവണയും ഒരുവിഷുക്കാലം കൂടി കടന്നുപോകുമ്പോൾ സൗന്ദര്യവിരുന്നൊരുക്കി മലയാളി നടിമാരും ആഘോഷം േകമമാക്കി. സെറ്റുസാരി അണിഞ്ഞ് മലയാളിത്തനിമയിൽ പ്രേക്ഷകർക്ക് വിഷു ആശംസകളുമായി ഇവർ എത്തി.

priyanka-vishu-actress പ്രിയങ്ക നായർ ചിത്രം(ശാലു പേയാട് ഫോട്ടോഗ്രഫി)

കണ്ണിറുക്കി പ്രേക്ഷക ഇഷ്ടം നേടിയ പ്രിയ വാരിയർ, അനുപമ പരമേശ്വരൻ, രജിഷ വിജയൻ, അനു സിത്താര, ദൃശ്യ രഘുനാഥ്, പ്രിയങ്ക നായർ തുടങ്ങി നിരവധി നായികമാർ വിഷുവിന് ആശംസകളുമായി ആരാധകർക്കരികിൽ എത്തുകയുണ്ടായി.

വിവാഹത്തിന് ശേഷമുള്ള ആദ്യ വിഷുമായിരുന്നു നീരജ് മാധവിന്. സിനിമയിൽ വന്നതിന് ശേഷമുള്ള നീരജിന്റെ വിഷുക്കാലങ്ങൾ മിക്കതും സെറ്റിൽ തന്നെയായിരുന്നു. ഇത്തവണ കോഴിക്കോട്ടുള്ള വീട്ടിലായിരുന്നു വിഷു ആഘോഷം. ‘ഒരുപാടിന് നാളിന് ശേഷമാണ് വീട്ടിൽ വിഷു. ഒപ്പം പുതിയ ഒരാളൂടെ ഉള്ളത് ഇരട്ടിസന്തോഷമാണ്. ഞങ്ങൾ പ്രണയിച്ചാണ് വിവാഹം കഴിച്ചത്. പ്രണയവിവാഹത്തിന്റെ സന്തോഷവും ഇത്തവണത്തെ വിഷുവിനുണ്ട്. ബെംഗളൂരിൽ നിന്ന് അനിയനും വിഷുപ്രമാണിച്ച് എത്തിയിരുന്നു. വിഷുത്തലേന്ന് പടക്കംപൊട്ടിക്കലും ആഘോഷങ്ങളുമായി മേളമായിരുന്നു.’–നീരജ് പറഞ്ഞു.

ഒരു കുട്ടനാടന്‍ ബ്ലോഗ് എന്ന സിനിമയുടെ സെറ്റിലായിരുന്നു മെഗാ സ്റ്റാർ മമ്മൂട്ടിയുടെ വിഷു ആഘോഷം. . വിഷുവിന്റെ ഭാഗമായി ഷൂട്ടിങ് സെറ്റിൽ സദ്യ ഒരുക്കിയിരുന്നു. കൂടാതെ മറ്റു സഹ താരങ്ങൾക്ക് ലാലു അലക്സും മമ്മൂട്ടിയും ചേർന്ന് സദ്യ വിളമ്പി നൽകുകയും ചെയ്തു.

യുവനടി അനു സിത്താരയുടെ വിഷു ആഘോഷവും കുട്ടനാടൻ ബ്ലോഗിന്റെ ഷൂട്ടിങ് സെറ്റിൽ വെച്ചായിരുന്നു. നടൻ കൃഷ്ണ കുമാർ, സംവിധായകൻ സേതു, എന്നിവരും കൂടെയുണ്ടായിരുന്നു. ഇവർക്കൊപ്പമിരുന്നാണ് മമ്മൂട്ടിയും വിഷു സദ്യ കഴിച്ചത്.