Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രിയ വാര്യർക്കെതിരെ ട്രോളും വിമർശനവും

priya-varrier-troll

ഒരൊറ്റ ഗാനത്തോടെ ഇന്ത്യ മുഴുവൻ ആരാധകരുള്ള താരമായി മാറിയ നടിയാണ് പ്രിയ പ്രകാശ് വാരിയർ. ഇതുമാത്രമല്ല ഒരു സിനിമ പോലും റിലീസ് ചെയ്യാതെ ഇത്രയേറെ ആരാധകരെ വാരിക്കൂട്ടിയ മറ്റൊരു താരവും ഒരുപക്ഷേ ഉണ്ടാകില്ല.

അഡാറ് ലൗവിന്റെ ചിത്രീകരണം തുടരുമ്പോഴും അവാർഡ് പരിപാടികളും മറ്റുചടങ്ങുകളുമൊക്കെയായി പ്രിയ തിരക്കിലാണ്. എന്നാൽ പ്രശംസ പോലെ തന്നെ നടിക്കെതിരെ വിമർനാത്മക ട്രോളുകളും ഇപ്പോൾ ഉയർന്ന് കഴിഞ്ഞു.

ഈയിടെ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ പ്രിയ എത്തിയത് ഡ്രസ് ഉയര്‍ത്തി പിടിക്കാന്‍ സഹായികളുമായാണ്. എന്നാല്‍ ആദ്യം ചിത്രം ഇറങ്ങുന്നതിന് മുമ്പ് തന്നെ ഡ്രസ് ഉയര്‍ത്തി പിടിക്കാന്‍ സഹായികളെ കണ്ടതാണ് ഇപ്പോള്‍ വിമര്‍ശകരെ ചൊടിപ്പിച്ചിരിക്കുന്നത്. ഇതോടെ പ്രിയ വാര്യര്‍ക്കെതിരെയായി കമന്റുകൾ. അതിരൂക്ഷമായ രീതിയില്‍ ഇതിനെ വിമര്‍ശിച്ച് പലരും രംഗത്ത് എത്തി. ഒന്നു ഹിറ്റായതിന്റെ പേരില്‍ ഇത്ര അഹങ്കരിക്കണോ എന്നു ചിലര്‍ ചോദിക്കുന്നു.

എന്നാൽ ഈ പ്രായത്തില്‍ മറ്റൊരു പെൺകുട്ടിക്കും എത്താൻ കഴിയാത്ത ഉയരത്തിലെത്തിയ നടിയെ പിന്തുണച്ചും ആളുകൾ രംഗത്തെത്തി. തൃശൂരുകാരിയായ പ്രിയ വാര്യര്‍ ബികോം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്. 

ഒമർ ലുലു സംവിധാനം ചെയ്യുന്ന അഡാര്‍ ലവ് എന്ന ചിത്രത്തിലെ മാണിക്യമലരായ പൂവി എന്ന ഗാനമാണ് പ്രിയയുടെ ജീവിതം തന്നെ മാറ്റി മറിച്ചത്. പ്രിയയ്ക്ക് വന്‍ ആരാധകവൃന്ദം തന്നെ ഗാനം പുറത്ത് വന്നതോടെ നിലവില്‍ വരികയും ചെയ്തു.