Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘വസ്ത്രത്തിന് ഇറക്കം കുറഞ്ഞാൽ സൂം ചെയ്യും’: പ്രതികരിച്ച് സ്വര

swara-bhaskar-angry

ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചെത്തി മാധ്യമങ്ങളുടെ ഗോസിപ്പ് വാർത്തകളിൽ സ്ഥിരം ഇടംനേടുന്ന താരമാണ് സ്വര ഭാസ്കർ. കഴിഞ്ഞ ദിവസം വീരേ ഡി വെഡ്ഡിങ് എന്ന സിനിമയുടെ പ്രമോഷൻ പരിപാടിയിലും ഗ്ലാമർ വസ്ത്രത്തിലെത്തിയ നടിയുടെ വിഡിയോ വൈറലായിരുന്നു.

Swara Bhaskar SHOCKING Comment On Media Reporters At Veere Di Wedding Promotion

എന്നാൽ ഇതിൽ അമർഷം വെളിപ്പെടുത്തി നടി തന്നെ രംഗത്ത്. ഈയിടെ നടന്ന പ്രസ്മീറ്റിൽ ആദ്യം എത്തിയപ്പോഴെ നടി പറഞ്ഞത് ഇതേകാര്യമാണ്. പ്രസ്മീറ്റിനെത്തി കസേരയിൽ ഇരുന്ന ഉടൻ തന്റെ മാനേജറെ വിളിച്ച് വസ്ത്രം ശരിയാണോ എന്ന് നോക്കാൻ ആവശ്യപ്പെട്ടു. വസ്ത്രങ്ങൾ നേര അല്ലെങ്കിൽ ഇവർ അതിലേക്ക് സൂം ചെയ്ത് നമ്മുടെ ചിത്രങ്ങൾ എടുക്കുമെന്ന് പരിഹാസരൂപേണ നടി പറയുകയുണ്ടായി.

Swara Bhaskar's EMBARRASSING Moments At Veere Di Wedding Trailer Launch

‘അവളുടെ വസ്ത്രം നോക്കൂ, ക്യാമറയിലെ സൂം ലെൻസിന് സ്പീഡ് പോര’, ഇങ്ങനെയാണ് നിങ്ങളിൽ പലരും മനസ്സിൽ ചിന്തിക്കുന്നത്. പിന്നീട് ചിത്രങ്ങളെടുത്ത് ഞെട്ടിക്കുന്ന വിഡിയോ, ഞെട്ടിക്കുന്ന ചിത്രങ്ങൾ എന്നിങ്ങനെ തലക്കെട്ട് നൽകി വൈറലാക്കും.’–സ്വര പറഞ്ഞു.

Swara Bhaskar UNCOMFORTABLE in Her Mini Dress

അവിടെ എത്തിയ ക്യാമറമാന്റെ നേരെനോക്കിയായിരുന്നു സ്വരയുടെ പ്രതികരണം. നിങ്ങള്‍ ഇതുപോലെ എത്ര വാർത്തകൾ ചെയ്തിട്ടുണ്ടെന്ന് ചോദ്യത്തിന് ഇതൊക്കെ എന്റർെടയ്ൻമെന്റ് ആണെന്നായിരുന്നു മാധ്യമപ്രവർത്തകന്റെ മറുപടി.  എന്റർെടയ്ൻമെന്റ് എന്നാൽ വൃത്തികെട്ട വാർത്തകൾ എന്നല്ല അർത്ഥമെന്ന് സ്വര തിരിച്ചുമറുപടി നൽകി.

ചിലനേരത്ത് അണിയുന്ന വസ്ത്രങ്ങൾ ബോളിവുഡ് താരങ്ങൾ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നത് പുതുമയല്ല. സ്വര ഭാസ്കറാണ് ഇറക്കം കുറഞ്ഞ വസ്ത്രം കാരണംപാടുപെട്ടത്. വീരേ ഡി വെഡ്ഡിങ്ങ് എന്ന ചിത്രത്തിന്റെ പ്രചരണചടങ്ങ് ചർച്ചയായത് സ്വരയുടെ വസ്ത്രധാരണത്തിന്റെ പേരിലായിരുന്നു. കരീന കപൂർ, സോനം കപൂർ, സ്വര ഭാസ്കർ എന്നിവർ ഒരുമിച്ചഭിനയിക്കുന്ന ചിത്രമാണ് വീരേ ഡി വെഡ്ഡിങ്.

പ്രചരണ ചടങ്ങിൽ കോട്ടഡ് സ്യൂട്ടിലാണ് സ്വര എത്തിയത്. പരിപാടി തുടങ്ങുന്നതിന് മുമ്പ് വേദിയിലുണ്ടായിരുന്ന സഹതാരം ശിഖ സ്വരയോട് ആ കഴുത്തൊന്ന് നേരെയിടൂ എന്നു പറഞ്ഞു, സ്വരയത് കേൾക്കുകയും ചെയ്തു. എന്നാൽ പരിപാടിയിലുടനീളം കഴുത്ത് ശ്രദ്ധിക്കാൻ മാത്രമേ സ്വരയ്ക്ക് സമയമുണ്ടായിരുന്നുള്ളൂ. കോട്ടഡ് സ്യൂട്ടിൽ ഏറെ അസ്വസ്ഥയായാണ് താരം കാണപ്പെട്ടത്.

ഫാഷന്റെ പേരിൽ ഇങ്ങാത്തതും ആത്മവിശ്വാസം തരാത്തതുമായ വസ്ത്രങ്ങൾ ധരിക്കേണ്ട ആവശ്യമെന്താണെന്നാണ് ആരാധകരുടെ അഭിപ്രായം. സ്വര ശിഖയെ അഭിപ്രായത്തെ മാനിച്ചതിനെ ബഹുമാനിക്കണമെന്നും അഭിപ്രായമുണ്ട്. എന്തുതന്നെയായാലും കോട്ട് സ്യൂട്ട് സ്വരയ്ക്ക് നൽകിയത് ചില്ലറ തലവേദനയല്ല.