Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാന്റ്സ് ധരിച്ചില്ല; നടിയെ ഹോട്ടലിൽ നിന്ന് പുറത്തിറക്കിവിട്ടു

yami-gautam-sister

ബോളിവുഡ് സുന്ദരി യാമി ഗൗതമിന്റെ സഹോദരിയും നടിയുമായ സുരിലിയെ ഹോട്ടലിൽ നിന്ന് പുറത്തിറക്കിവിട്ടു. യാമി നായികയായി എത്തുന്ന പുതിയ ചിത്രം ഉറി സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് സെർബിയയിൽ എത്തിയതായിരുന്നു സുരിലി. 

ഭക്ഷണം കഴിക്കാനായി യാമിയും സുരിലിയും ഹോട്ടലിൽ കയറുകയുണ്ടായി. എന്നാൽ സുരിലി ഷോർട്ട് ഡ്രസ് ആണ് ധരിച്ചിരുന്നത്. ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ ധരിച്ച് ഹോട്ടലിൽ കയറാൻ സാധിക്കില്ലായിരുന്നു. ഇതേതുടർന്ന് അവരെ ഹോട്ടലിൽ നിന്നും ഇറക്കിവിടുകയായിരുന്നു.

പിന്നീട് യാമി ഗൗതം തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ പ്രേക്ഷകരെ അറിയിച്ചത്. സഹോദരി പാന്റ്സ് ധരിക്കാത്തതുമൂലം ഞങ്ങൾക്ക് ബാറിൽ കയറേണ്ടി വന്നെന്ന് തമാശരൂപേണ നടി പറയുന്നു.

ആദിത്യ ധർ സംവിധാനം ചെയ്യുന്ന ചിത്രം കഴിഞ്ഞവർഷം ഉറിയിൽ സംഭവിച്ച ആക്രമണത്തെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയാണ്.

വസ്ത്രത്തിന് നീളക്കുറവ്; യാമിക്ക് കിട്ടിയ പണി

അതേസമയം രാജ്കുമാർ സന്തോഷിയുടെ പുതിയ ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റത്തിനൊരുങ്ങുകയാണ് സുരിലി. രൺദിപ് ഹൂഡയാണ് നായകൻ.