Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വരന് വേണ്ടി പൂജ നടത്തി അനുഷ്കയുടെ മാതാപിതാക്കൾ

Anushka Anushka

ഊഹാപോഹങ്ങൾക്ക് വിടപറയേണ്ടി വരുമെന്ന സൂചനകൾ നല്‍കി അനുഷ്ക ഷെട്ടിയുെട വിവാഹ വാർത്താ റിപ്പോർട്ടുകൾ. ഇൗ വർഷം അവസാനത്തോടെ താരം വിവാഹിതയാകുമെന്ന് സൂചനകൾ. ‌‌‌‌‌‌‌‌‌ബോളിവുഡ് വാർത്തകളും വിശേഷങ്ങളും പങ്കുവയ്ക്കുന്ന ഓൺലൈൻ പോർട്ടലാണ് അനുഷ്കയുടെ വിവാഹ സൂചന നൽകുന്നത്. 

അനുഷ്കയുടെ മാതാപിതാക്കൾ മകൾക്കു വേണ്ടി വരനെ തേടുന്നുവെന്നാണ് വാർത്ത. മകളുടെ വിവാഹം ഇൗ വർഷം നടക്കുന്നതിനും അനുയോജ്യനായ വരനെ ലഭിക്കുന്നതിനും മാതാപിതാക്കൾ പൂജകൾ നടത്തുകയാണെ‌ന്നും റിപ്പോർട്ടിലുണ്ട്.

തെന്നിന്ത്യൻ സുന്ദരി അനുഷ്ക ഗോസിപ്പു കോളങ്ങളിൽ ഇടം പിടിച്ചതു സൂപ്പർ താരം പ്രഭാസിന്റ‌ പേരിനൊപ്പമാണ്. രാജമൗലി സംവിധാനം ചെയ്ത ബാഹുബലിയുടെ വിജയത്തോടെ താരങ്ങള്‍ ഒന്നിക്കണമെന്ന് ആഗ്രഹം ആരാധകരുടെ മനസ്സിലും പൂവിട്ടു. അനുഷ്ക പ്രധാന വേഷത്തിലെത്തിയ ഭാഗമതിയുടെ  സെറ്റിൽ പ്രഭാസ് എത്തിയതു ഇരുവരും പ്രണയത്തിലാണെന്ന പ്രചാരണത്തിന് ശക്തി പകരുന്നതായിരുന്നു. പ്രചരിക്കുന്ന വാർത്തകളോടു ആദ്യഘട്ടത്തിൽ ഇരുവരും പ്രതികരിക്കാൻ തയാറായിരുന്നില്ല. 

കുടുംബാംഗങ്ങളുടെ നിർബന്ധത്തിനു വഴങ്ങി വിവാഹിതയാകില്ലെന്നും ഉചിതമായ സമയത്ത് കുടുംബ ജീവിതത്തിലേക്ക് പ്രവേശിക്കുമെന്നുംഅനുഷ്ക  അഭിമുഖത്തിൽ പറഞ്ഞിരുന്നു. അനുഷ്കയും താനും  നല്ല സുഹ‍ൃത്തുക്കളാന്നും  പ്രചരിക്കുന്ന വാർത്തകളിൽ സത്യമൊന്നുമില്ലെന്നുമാണു പ്രഭാസ് ഒരിക്കൽ പ്രതികരിച്ചത്.പ്രഭാസിന്റ‌െ വിവാഹം ഇൗ വർഷാവസം ഉണ്ടാവുമെന്നു കുടുംബാംഗങ്ങളിൽ ​ഒരാൾ വെളിപ്പെടുത്തിയിരുന്നു. ആരാധകരുടെ ആഗ്രഹം പോലെ ഇരുവരും ഒന്നിക്കുമോയെന്നു കാത്തിരുന്നു തന്നെ കാണണം.