Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജനനിയെ ചുംബിച്ച് ഐശ്വര്യ ദത്ത; വിവാദമായി ബിഗ് ബോസ് 2

janani-aishwarya

വിവാദ റിയാലിറ്റി ഷോ ബിഗ് ബോസിന്റെ രണ്ടാം സീസൺ ആരംഭിച്ചു കഴിഞ്ഞു. സിനിമാ–സീരിയൽ രംഗത്തെ താരങ്ങൾ മത്സരാർഥികളായി എത്തുന്ന ഷോ പലപ്പോഴും വിവാദങ്ങൾ ക്ഷണിച്ചുവരുത്താറുണ്ട്. ഇപ്പോഴിതാ രണ്ടാം സീസണിൽ ചൂടൻ വിവാദവുമായി ജനനി അയ്യരും ഐശ്വര്യ ദത്തയും. ഇരുവരുടെയും ചുംബന രംഗമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

ആൺവേഷം ധരിച്ച് എത്തുന്ന ജനനിയെ ചുംബിക്കുന്ന ഐശ്വര്യയുടെ വിഡിയോ ആണ് കഴിഞ്ഞ ദിവസം പരിപാടിയുടെ പ്രമോ വിഡിയോ ആയി പുറത്തുവിട്ടത്. വിഡിയോ വന്നതോടെ പല രീതിയിലുള്ള ട്രോളുകളും വാർത്തകളും പ്രചരിച്ചു. തമിഴ്സംസ്കാരത്തിന് നിരക്കാത്ത പരിപാടിയാണ് ഇതെന്നും കുട്ടികളെ വഴിതെറ്റിക്കുമെന്നുമാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്. ആദ്യ സീസണിൽ ആരവും ഓവിയയും തമ്മിലുള്ള ചുംബനവും ഏറെ വിവാദമായിരുന്നു.

കമൽഹാസൻ തന്നെയാണ് ഇത്തവണയും പരിപാടിയുടെ അവതാരകൻ. പതിനാറ് മത്സരാർഥികളാണ് ഇത്തവണ സീസണ്‍ 2വിൽ ഉള്ളത്. പുറംലോകവുമായി ഒരുബന്ധവുമില്ലാതെ നൂറുദിവസം ഇനി അവർ ടെലിവിഷന് മുന്നിലൂടെ നിങ്ങളുടെ മുന്നിലെത്തും.

പതിവിന് വിപരീതമായി ഇത്തവണ നടിമാർ കൂടുതലാണ്. 

യഷിക ആനന്ദ്–ഇരുട്ടു അറയിൽ മുരട്ടുകുത്ത് എന്ന അഡൽറ്റ് കോമഡി ചിത്രത്തിലൂടെ ശ്രദ്ധേയയായ നായിക. പതിനെട്ടുവയസ്സുകാരിയായ താരം ഇൻസ്റ്റഗ്രാമിൽ തരംഗമാണ്.

ജനനി അയ്യര്‍–ത്രിഡോട്ട്സ് എന്ന മലയാളചിത്രത്തിലൂടെ പരിചിതയാണ് ജനനി. ബലൂൺ, തെഗിഡി എന്നിവയാണ് പ്രധാനതമിഴ് ചിത്രങ്ങൾ.

ഐശ്വര്യ ദത്ത–പായുംപുലി, ക്ഷത്രിയൻ എന്നീ സിനിമകളിൽ നായികയായി എത്തി.

റിഥ്വിക–കബാലിയിലൂടെ തിളങ്ങിയ നടി. മദ്രാസ്, പരദേശി എന്നിവയാണ് മറ്റുചിത്രങ്ങൾ.

മുംതാസ്–ഒരുകാലത്ത് തമിഴകത്തിന്റെ മാദകറാണി. ഐറ്റം ഡാൻസുകളിലാണ് മുംതാസ് തിളങ്ങിയിരുന്നത്.

മംമ്തി ചരി- ടെലിവിഷൻ–സിനിമാ നടി. 

ഭാലാജി–തമിഴ് ഹാസ്യതാരം.

നിത്യ–ഭാലാജിയുടെ മുൻഭാര്യ

പൊന്നമ്പലം–സ്റ്റണ്ട് മാസ്റ്ററും നടനും, താണ്ടവം, ആട് 2 എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

മഹത്–ജില്ല, മങ്കാത്ത എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയൻ.

ഷാരിഖ് ഹസ്സൻ–നടൻ റിയാസ് ഖാന്റെയും ഉമ റിയാസിന്റെയും മകൻ. പെൻസില്‍ എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

സെന്‍രായൻ–പൊല്ലാതവൻ, ആടുകളം എന്നീ ചിത്രങ്ങളിലെ വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയൻ.

ഗായിക രമ്യ എൻഎസ്കെ.

വോയ്സ് ട്രെയിനർ–ആനന്ദ് വൈദ്യനാഥൻ

ആർ.ജെ വൈഷ്ണവി

നടൻ ഡാനിയൽ ആനി പോപ്

ഒന്നാം സീസണിൽ താരമായിരുന്ന ഓവിയയും അതിഥിയായി ബിഗ് ബോസിന്റെ രണ്ടാം സീസന്റെ ഉദ്ഘാടന വേദിയിൽ എത്തിയിരുന്നു. പരിപാടി കഴിഞ്ഞ ദിവസം ആരംഭിച്ചു. മലയാളത്തിൽ മോഹൻലാൽ അവതാരകനാകുന്ന ബിഗ് ബോസ് പരിപാടി ജൂൺ 24ന് ആരംഭിക്കും.