Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രിയയുടെ അഭിനയം മോശമായ കൊണ്ടല്ല പരസ്യം പിൻവലിച്ചത്

priya-p-warrier-ad

അഡാര്‍ ലൗ സിനിമയിലെ നായിക പ്രിയ പി. വാര്യര്‍ അഭിനയിച്ച ഒരു പരസ്യം പിന്‍വലിച്ചതായി വാർത്ത വന്നിരുന്നു. പ്രിയയുടെ അഭിനയം മോശമായ കൊണ്ടും പരസ്യം പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാത്തതുകൊണ്ടുമാണ് പിൻവലിച്ചതെന്നുമായിരുന്നു വാർത്തയിൽ പറഞ്ഞത്.

Nestle MunchMyT20 Malayalam

എന്നാൽ ആ പരസ്യത്തിന്റെ കാലാവധി തീർന്നതുകൊണ്ടാണ് അത് പിൻവലിച്ചതെന്നും നടിയുമായി ഒപ്പിട്ടിരുന്ന കരാറിന്റെ കാലാവധിയും പൂർത്തിയായതായി   കമ്പനിയോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.

ഐപിഎൽ ക്രിക്കറ്റ് മത്സരവുമായി ബന്ധപ്പെട്ട സമയത്തായിരുന്നു ഈ പരസ്യം പുറത്തിറങ്ങിയത്. തമിഴ്, മലയാളം, മറാഠി, ഹിന്ദി, കന്നഡ,ബംഗാളി ഭാഷകളിലാണ് പ്രിയയുടെ പരസ്യം റിലീസ് ചെയ്തത്.

അതേസമയം ,ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാര്‍ ലവ് ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. പൂജ റിലീസ് ആയി ചിത്രം തിയറ്ററുകളിലെത്തും.