Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോടികൾ പൊടിപൊടിച്ച അംബാനി വിവാഹനിശ്ചയം; വിഡിയോ

akash-ambani-wedding

കഴിഞ്ഞ ദിവസമായിരുന്നു മുകേഷ് അംബാനിയുടെ മകൻ ആകാശ് അംബാനിയും ശ്ലോക മേഹ്തയും തമ്മിലുള്ള വിവാഹനിശ്ചയം. മുംബൈയിൽ അംബാനിയുടെ വീട്ടിലായിരുന്നു ചടങ്ങുകൾ ഒരുക്കിയിരുന്നത്. രാഷ്ട്രീയ, സാംസ്കാരിക രംഗത്തുനിന്നുൾപ്പെടെ നിരവധി പ്രമുഖരാണ് ചടങ്ങിൽ പങ്കെടുക്കാനെത്തിയത്. ഒരു രാത്രി മുഴുവൻ നീണ്ടുനിന്ന ആഘോഷപരിപാടികളാണ് ഒരുക്കിയിരുന്നത്. 

Srk's Son Aryan Khan's GRAND ENTRY With Mother @Mukesh Ambani's Son Akash Ambani's WEDDING

ബോളിവുഡ് അവാർഡ് നിശകളിലേതിന് സമാനമായ രീതിയിലായിരുന്നു വേദി. ബോളിവുഡ് താരം ഷാരൂഖ് ഖാനും വേദിയിലെത്തി നൃത്തം ചെയ്തു.ഐശ്വര്യ റായ്, അഭിഷേക് ബച്ചന്‍, ആലിയ ഭട്ട്, രൺബീർ കപൂർ, പ്രിയങ്ക ചോപ്ര, നിക്ക് ജോനാസ്, സച്ചിൻ തെൻഡുൽക്കർ എന്നിവരും ചടങ്ങിനെത്തിയിരുന്നു.

Inside Video of Mukesh Ambani's Son Akash Ambani & Shloka Mehta's MARRIAGE Ceremony In Antilla

വിവാഹ നിശ്ചയത്തിന് അതിഥികളെ വരവേറ്റത് 25 കോടിയുടെ പുഷ്പവൃഷ്ടി നടത്തിയാണ്. 27 നിലകളുള്ള അന്റീലിയയില്‍ ഒരുക്കിയത് ആരും വിസ്മയിച്ചുപോകുന്ന അലങ്കാരങ്ങൾ. പ്രവേശന കവാടം വെള്ളപൂക്കളാല്‍ അലങ്കൃതമായിരുന്നു. തുടര്‍ന്ന് ചെന്നെത്തുന്നത് അതിമനോഹരമായ ഹാളിലേക്കാണ്. 

Sara Tendulkar Gorgeous In Red Lehenga At Akash Ambani And Shloka Mehta Engagement Party

ഹാളിന്റെ നടുത്തളത്തില്‍ അതിഥികളെ സ്വീകരിച്ചുകൊണ്ട് പുഞ്ചിരി തൂകി വെള്ള പിയാനോ കാണാന്‍ കഴിയും. ‘വിസ്മയം’ എന്നല്ലാതെ അതിനെ മറ്റൊരു വാക്കു കൊണ്ടും ഉപമിക്കാനാവില്ല. ഇതിനോടനുബന്ധമായി തന്നെ മിന്നിതിളങ്ങുന്ന സ്ഫടിക കണങ്ങള്‍ വേറെയും. 

Akash Ambani And Shloka Mehta Engagement Party Full HD

കാലിഫോർണിയയിൽ നിന്നെത്തിയ കാരെൻ ട്രാൻ ആണ് വർണാഭമായ വേദി ഡിസൈൻ ചെയ്തത്. വേദിക്ക് ഏറ്റവും മുന്നിലായി രാഷ്ട്രീയനേതാക്കൾ, തൊട്ടുപിന്നിൽ സിനിമാതാരങ്ങൾ. ഇങ്ങനെയായിരുന്നു ക്രമീകരണം. മകൾ ഇഷാ അംബാനിക്കൊത്ത് അമ്മ നിതാ അംബാനി ചുവടുവെച്ചതോടെ ചടങ്ങുകൾക്ക് തുടക്കമായി. ജൂൺ 28ന് നടന്ന വിവാഹനിശ്ചയച്ചടങ്ങിനും നിത നൃത്തം ചെയ്തിരുന്നു. ഡിസംബറിലാണ് ആകാശിന്റെയും ശ്ലോകയുടെയും വിവാഹം.

Full Inside Video Of Mukesh Ambani's Son Akash Ambani WEDS Shloka Mehta

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.