Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രകാശ് രാജ് വഴക്ക് പറഞ്ഞു, അനുപമ പൊട്ടിക്കരഞ്ഞു!

anupama-prakash-raj

തെലുങ്കിലെ മുൻനിര നായികമായി മാറിയ താരമാണ് അനുപമ പരമേശ്വരൻ. എന്നാല്‍ കഴിഞ്ഞ ദിവസം നടിയെക്കുറിച്ച് ചില വാർത്തകൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. പ്രകാശ് രാജും നടിയും തമ്മിലുള്ള വഴക്കായിരുന്നു വാർത്തയിലെ ഉളളടക്കം. ‘ഹലോ ഗുരു പ്രേമശോകം’ എന്ന തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങിനിടെയാണ് വഴക്ക് ഉണ്ടായതെന്നായിരുന്നു വാർത്ത.

പ്രകാശ് രാജുമൊത്തുള്ള ഒരു രംഗത്തിൽ അനുപമ ഡയലോഗ് ആവർത്തിച്ച് തെറ്റിച്ചെന്നും ഇതോടെ നടന് ദേഷ്യം വന്നെന്നും വാർത്തയിൽ പറയുന്നു. നിയന്ത്രണം വിട്ടതോടെ പ്രകാശ് രാജ് അനുപമയോട് ക്ഷുഭിതനായി. ഇതോടെ സകലധൈര്യവും ചോർന്ന അനുപമ പൊട്ടിക്കരഞ്ഞുകൊണ്ട് സെറ്റിൽ നിന്നും ഇറങ്ങിപ്പോയി. പ്രകാശ് രാജ് പറഞ്ഞുകൊടുത്ത ചില അഭിനയപാഠങ്ങളും അനുപമയെ നേരത്തെ ദേഷ്യം പിടിപ്പിച്ചിരുന്നുവെന്നും പറഞ്ഞുകേൾക്കുന്നു.

എന്തായാലും സംഭവം ചൂടുപിടിച്ചതോടെ അനുപമ തന്നെ ഇത് അവസാനിപ്പിച്ച് രംഗത്തെത്തി. പ്രകാശ് രാജുമൊത്തുളള സെൽഫി പോസ്റ്റ് ചെയ്താണ് ഊഹാപോഹങ്ങൾ അവസാനിപ്പിച്ചത്. ‘ആ തമാശകൾ’ എന്നായിരുന്നു ചിത്രത്തിന് അടിക്കുറിപ്പായി അനുപമ നൽകിയത്.