Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുലിമുരുകനാകാനില്ലെന്ന് ഹൃതിക് റോഷൻ

pulimurugan-hindi-remake

മലയാളത്തില്‍ ആദ്യമായി 100 കോടി കലക്ഷന്‍ റെക്കോഡ് നേടിയ വൈശാഖിന്റെ മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്‍ ഹിന്ദിയിലേയ്ക്ക്.  ദേവദാസ്, ബജ്റാവോ മസ്താനി, പദ്മാവത് തുടങ്ങിയ വമ്പൻ സിനിമകളുടെ സംവിധായകൻ സഞ്ജയ് ലീല ബൻസാലിയാണ് പുലിമുരുകനെ ഹിന്ദിയിലെത്തിക്കുന്നത്.

സിനിമയിലെ നായകവേഷത്തിനായി ഹൃതിക് റോഷനെയാണ് അദ്ദേഹം മനസ്സിൽ കണ്ടിരുന്നതും. എന്നാൽ ഹൃതിക് ചിത്രം നിരാകരിച്ചതായി ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിന്റെ കാരണം വ്യക്തമല്ല.

ഹൃതിക്കിന് പകരം മറ്റാരെ മുരുകനാക്കും എന്ന ആശങ്കയിലാണ് ബൻസാലിയെന്നും റിപ്പോർട്ട് ഉണ്ട്. സഞ്ജയ് ലീല ബൻസാലിയുടെ പ്രൊഡക്ഷനാണ് ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു. 2010ൽ ഗുസാരിഷ് എന്ന സിനിമയിൽ ഇവർ ഒന്നിച്ച് പ്രവർത്തിച്ചിരുന്നു. 

നേരത്തെ സൽമാൻ ഖാൻ, പുലിമുരുകൻ സിനിമ കാണാൻ ആഗ്രഹിക്കുന്നതായി പറഞ്ഞിരുന്നു. 25 കോടി മുതൽ മുടക്കിൽ എത്തിയ ചിത്രം നൂറ്റമ്പത് കോടി കലക്ഷൻ നേടിയിരുന്നു. മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റായ സിനിമയുടെ തിരക്കഥ ഉദയ്കൃഷ്ണയുടേതായിരുന്നു. ആക്‌ഷൻ പീറ്റർ െഹയ്ൻ.