Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കജോളിന്റെ ഫോൺ നമ്പർ പരസ്യമാക്കി അജയ് ദേവ്‍ഗൺ!

kajol-number

താരങ്ങളുടെ ഫോൺ നമ്പർ ആരാധകരുടെ കയ്യിൽ കിട്ടിയാൽ എന്താകും അവസ്ഥ. എന്നാൽ, ബോളിവുഡ് താരം കജോളിന്റെ വാട്സാപ്പ് നമ്പർ ഇപ്പോൾ നാട്ടിൽ പാട്ടാണ്. നമ്പർ പരസ്യമാക്കിയതാവട്ടെ ഭർത്താവും നടനുമായ അജയ് ദേവ്ഗണും.

ട്വിറ്ററിലായിരുന്നു അജയ് ദേവ്ഗൺ ഫോണ്‍ നമ്പർ വെളിപ്പെടുത്തിയത്. കജോൾ ഇന്ത്യയിലില്ല, വാട്സാപ്പ് നമ്പറിൽ കോ-ഓർഡിനേറ്റ് ചെയ്യുക എന്നായിരുന്നു നമ്പർ സഹിതമുള്ള ട്വീറ്റ്.

നമ്പർ കിട്ടേണ്ട താമസം ഫോണിലേയ്ക്ക് സന്ദേശങ്ങളുടെ പെരുമഴയായിരുന്നു. ഭാര്യയുടെ ഫോൺ നമ്പർ പരസ്യപ്പെടുത്തരുതെന്നും ഫോൺ സ്വിച്ച് ഓഫ് ചെയ്യൂ എന്നും ചിലരുടെ കമന്റ്.  ഞാൻ മറുപടിക്ക് കാത്തരിക്കുകയാണെന്ന് സ്ക്രീൻഷോട്ട് സഹിതം ചിലർ. 

അവസാനം അജയ് ദേവ്ഗൺ തന്നെ സംഗതിയുടെ സത്യം വെളിപ്പെടുത്തി. ഷൂട്ടിങ്ങിനിടെയിൽ പറ്റിക്കുക സമയം പോകുന്ന കാര്യമാണെന്നും അതുകൊണ്ടാണ് നിങ്ങളെ ഇവിടേയ്ക്ക് കൊണ്ടുവന്നതെന്നും അജയ് ദേവ്ഗൺ ട്വീറ്റ് ചെയ്തു. കജോളിന്റേതെന്നു പറഞ്ഞ് ട്വീറ്റ് ചെയ്ത നമ്പറും വ്യാജമായിരുന്നു.