Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരോപണങ്ങൾ സത്യമോ; 2008ല്‍ തനുശ്രീയെ ആക്രമിക്കുന്ന വിഡിയോ പുറത്ത്

thanusree-attack

നാനാ പടേക്കറിനെതിരെ നടി തനുശ്രീ ദത്ത ഉന്നയിച്ച ലൈംഗിക പീഡനാരോപണം ബോളിവുഡില്‍ വലിയ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയിരിക്കുകയാണ്. ഇപ്പോഴിതാ അത് ശരിയാണെന്ന് തെളിയിക്കുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. സെറ്റില്‍ നിന്ന് വിഷമത്തോടെ നടി ഇറങ്ങി പോകുന്ന ദൃശ്യങ്ങളും തുടർന്ന് ആൾക്കൂട്ടം ആക്രമിക്കുന്നതും വിഡിയോയില്‍ കാണാം.

Actual 2008 footage of how Tanushree Dutta was attacked when she walked out of Nana Patekar song |

നാനാ പടേക്കര്‍ തന്നോട് മോശമായി പെരുമാറിയെന്ന് ഹോണ്‍ ഓകെ യുടെ സംവിധായകനോടെ പരാതിപ്പെട്ടപ്പോള്‍ തന്നെയും മാതാപിതാക്കളെയും ഒരു കൂട്ടം ആളുകള്‍ വളഞ്ഞിട്ട് ആക്രമിച്ചതായി തനുശ്രീ പരാതിപ്പെട്ടിരുന്നു. 

2009 ലായിരുന്നു സംഭവം. പടേക്കറിനോട് ഇഴുകി ചേര്‍ന്ന്  അഭിനയിക്കാത്തതിനാലാണ് തനിക്കെതിരെ ആക്രമണം ഉണ്ടായതെന്ന് തനുശ്രീ പറഞ്ഞിരുന്നു. സെറ്റിൽ നിന്നും ഇറങ്ങിപ്പോയി കാറിൽ കയറിയ നടിയെ ഒരു കൂട്ടം ആളുകള്‍ ആക്രമിക്കാൻ നോക്കുന്നും ഗ്ലാസ് തകര്‍ക്കാന്‍ നോക്കുന്നതും  കാണാം. മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയിലെ അംഗങ്ങളാണ് ഇവരെന്ന് തനുശ്രീ ആരോപിക്കുന്നു.

തന്നെ ആക്രമിച്ചത് താക്കറേയുടെ അനുയായികളാണെന്ന് തനുശ്രീ ആരോപിച്ചു. രാജ് താക്കറേ ഒരു ഗുണ്ടയാണ്. അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ അംഗങ്ങളെപ്പോലെ തന്നെ. ഒരു നല്ല നേതാവ് അശരണരുടെ സംരക്ഷകനായിരിക്കും. സ്ത്രീകളെ ആക്രമിക്കുന്നവരെ ഒരിക്കലും നേതാവ് എന്ന് വിളിക്കാന്‍ സാധിക്കുകയില്ല- ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തനുശ്രീ പറഞ്ഞു.

നാനാ പടേക്കര്‍ തന്നെ ഉപദ്രവിച്ചുവെന്ന് പത്തുവര്‍ഷങ്ങള്‍ക്കു ശേഷമാണ് തനുശ്രീ വെളിപ്പെടുത്തിയത്. തന്നെ ബോളിവുഡിലെ പ്രശസ്തനായ താരം പീഡിപ്പിച്ചുവെന്ന് പലവട്ടം പറഞ്ഞിട്ടുണ്ടെങ്കിലും ആദ്യമായാണ് തനുശ്രീ ദത്ത നടന്റെ പേര് തുറന്നു പറയുന്നത്.