Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗന്ദര്യ രജനികാന്ത് വിവാഹിതയാകുന്നു; വരന്‍ യുവനടൻ

soundarya-rajinikanth-wedding

രജനികാന്തിന്റെ മകളും സംവിധായികയുമായ സൗന്ദര്യ രജനികാന്ത് പുനർ വിവാഹിതയാകുന്നു. യുവനടൻ വിശാഖൻ വനങ്കമുടിയാണ് സൗന്ദര്യയുടെ വരൻ. തമിഴ് മാധ്യമങ്ങളിലാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവന്നത്.

വ്യവസായിയായ വനങ്കമുടിയുടെ മകനായ വിശാഖൻ വഞ്ചകർ ഉലകം എന്ന ചിത്രത്തിലൂടെയാണ് സിനിമാലോകത്ത് കടന്നു വന്നത്. സൗന്ദര്യയുടെയും വിശാഖന്റെയും രണ്ടാം വിവാഹമാണിത്.

soundarya-rajinikanth-wedding-vishagan

2010 ൽ അശ്വിൻ രാംകുമാർ എന്ന വ്യവസായിയെ വിവാഹം ചെയ്ത സൗന്ദര്യ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് 2017 ൽ വിവാഹമോചിതയായി. അശ്വിനുമായുളള ബന്ധത്തിൽ സൗന്ദര്യയ്ക്ക് അഞ്ച് വയസുകാരനായ മകനുണ്ട്. 2019 ലായിരിക്കും സൗന്ദര്യയും വിശാഖനും തമ്മിലുളള വിവാഹമെന്നാണ് റിപ്പോർട്ടുകൾ.

രജനികാന്ത് നായകനായെത്തിയ കൊച്ചടയാനാണ് സൗന്ദര്യയുടെ അരങ്ങേറ്റ ചിത്രം. വൻ പ്രതീക്ഷയോടെ തീയറ്ററിലെത്തിയ ചിത്രം വൻ പരാജയമായിരുന്നു. ധനുഷിനെ നായകനാക്കി സംവിധാനം ചെയ്ത വേലയില്ല പട്ടധാരി 2 എന്ന ചിത്രം തിയറ്ററുകളിൽ വിജയമായിരുന്നു.