Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

24 കിസ്സെസ്; ചൂടൻ മേയ്ക്കിങ് വി‍ഡിയോ

24-kisses-making-video

തെലുങ്ക് ചിത്രം 24 കിസ്സെസിന്റെ മേയ്ക്കിങ് വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ചൂടൻ ചർച്ച. സിനിമയുടെ പേര് സൂചിപ്പിക്കുന്നതുപോലെ ചുംബനരംഗങ്ങള്‍ മാത്രം ചിത്രീകരിക്കുന്നതിന്റെ മേയ്ക്കിങ് വിഡിയോ ആണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്.

Kisses Making Video | 24 Kisses | Adith Arun, Hebah Patel | AyodhyaKumar Krishnamsetty

ഹേബ പട്ടേലും അദിത്അരുണുമാണ് സിനിമയിൽ പ്രധാനവേഷങ്ങളിൽ എത്തുന്നത്. എന്നാൽ മേയ്ക്കിങ് വിഡിയോയ്ക്ക് താഴെ വലിയ വിമർശനങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇതിലും ഭേദം നീല ചിത്രങ്ങളാണെന്നും ഗ്ലാമറിന്റെ പേരിൽ എന്തുവൃത്തികേടും ചെയ്യാമെന്ന നിലവാരത്തിലായി സിനിമകളെന്നും കമന്റ് ഉണ്ട്. നടി ഹേബയ്ക്കെതിരെയും വിമർശകർ ശബ്ദം ഉയർത്തുന്നുണ്ട്.

24Kisses Release Trailer | Adith Arun, Hebah Patel | AyodhyaKumar Krishnamsetty

അർജുൻ റെഡ്ഡി, ആർഎക്സ് 100 എന്നീ സിനിമകൾക്ക് ലഭിച്ച വിജയത്തിന് പിന്നാലെ തെലുങ്ക് സിനിമകൾ സമാനമായ പ്രമേയമങ്ങളാണ് കഥകളിൽ സ്വീകരിച്ചുവരുന്നത്.നഷ്ടപ്രണയവും ചുംബനരംഗങ്ങളും ഒഴിച്ചുകൂടാൻ പറ്റാത്ത അവസ്ഥയാണ് തെലുങ്കിൽ ഇപ്പോൾ.

അയോധ്യകുമാർ സംവിധാനം ചെയ്യുന്ന ചിത്രം നവംബർ 23ന് റിലീസ് ചെയ്യും