Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമലാ പോളുമായുള്ള വിവാഹവാർത്ത; പൊട്ടിത്തെറിച്ച് ‘രാക്ഷസൻ’ നായകൻ

amala-paul-vishnu-vishal

നടി അമല പോളും വിഷ്ണു വിശാലും രണ്ടാം വിവാഹത്തിനൊരുങ്ങുന്നുവെന്ന വാർത്ത നിഷേധിച്ച് വിഷ്ണു തന്നെ രംഗത്ത്. ഏറെ വൈകാരികതയോടെയായിരുന്നു വിഷ്ണുവിന്റെ പ്രതികരണം.

‘എന്ത് അസംബന്ധ വാർത്തയാണിത്. ഞങ്ങളും മനുഷ്യരാണ്, ഞങ്ങൾക്കും ഒരു കുടുംബവും ജീവിതവുമുണ്ട്. കുറച്ചുകൂടി ഉത്തരവാദിത്തത്തോടെ പെരുമാറൂ. വാർത്തകൾക്ക് വേണ്ടി ഇങ്ങനെയൊന്നും എഴുതരുത് എന്നാണ് വിഷ്ണു കുറിച്ചത്. ’

തമിഴ് ചിത്രം രാക്ഷസൻ ഹിറ്റായി തീയറ്ററുകളിൽ മുന്നേറുമ്പോഴാണ് നായകൻ വിഷ്ണു വിശാൽ, താൻ വിവാഹമോചിതനാകാന്നുവെന്ന് പ്രേക്ഷകരെ അറിയിച്ചത്. ആരാധകർ ഏറെ വിഷമത്തോടെയാണ് ഈ വിവരം കേട്ടത്. ഈ വിവാഹമോചന വാർത്തയ്ക്ക് പിന്നാലെയാണ് സിനിമയിലെ നായിക അമലപോളും വിഷ്ണു വിശാലും വിവാഹിതരാകാൻ പോകുന്നുവെന്ന വാർത്ത പ്രചരിച്ചത്. തമിഴ് മാധ്യമങ്ങളിലാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് വന്നത്.

2016ൽ സംവിധായകൻ എ.എൽ.വിജയ്‌യുമായുള്ള വിവാഹബന്ധം അമലപോൾ വേർപെടുത്തിയിരുന്നു. രാക്ഷസന്റെ വിജയാഘോഷങ്ങള്‍ക്കിടയിലാണ് വിഷ്ണു തന്റെ വിവാഹമോചന വാര്‍ത്ത പുറത്തു വിട്ടത്.

താനും ഭാര്യ രജിനിയും ഒരു വര്‍ഷത്തോളമായി വേര്‍പിരിഞ്ഞ് കഴിയുകയാണെന്നും ഇപ്പോള്‍ തങ്ങള്‍ നിയമപരമായി വിവാഹമോചനം നേടിയിരിക്കുകയാണെന്നുമാണ് വിഷ്ണു ട്വിറ്ററിലൂടെ അറിയിച്ചത്. വേര്‍പിരിഞ്ഞാലും സുഹൃത്തുക്കളായി നിലകൊള്ളുമെന്നും വിഷ്ണു പറഞ്ഞിരുന്നു. ഇവർക്ക് ഒരു മകനുണ്ട്.