Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈറലായ പ്രിയയ്ക്ക് വസ്ത്രധാരണത്തിന്റെ പേരിൽ വിമർശനം

priya-warrier

ഒരാറ്റ പാട്ടു കൊണ്ട് സമൂഹമാധ്യമങ്ങളിൽ വൈറലായ നടിയാണ് പ്രിയ പി. വാര്യർ. അഡാറ് ലവ് എന്ന ചിത്രത്തിലെ ‘മാണിക്യ മലരായ’ എന്ന ഗാനമിറങ്ങി ഒരു വർഷം ആകാറായിട്ടും പ്രിയ ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ്ങാണ്. പ്രിയയുടെ പുതിയ ചിത്രങ്ങൾക്കും വിഡിയോകൾക്കുമൊക്കെ ആരാധകരേറെയാണ്.

ക്രിസ്മസ് ആശംസിച്ചു കൊണ്ട് പ്രിയ പങ്കു വച്ച ചിത്രങ്ങളും, അതിനു മുമ്പായി നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങളുമൊക്കെ വലിയ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. ചിലരാവട്ടെ പ്രിയയുടെ വസ്ത്രധാരണത്തെ വിമർശിച്ചിട്ടുമുണ്ട്. പ്രിയയുടെ വസ്ത്രധാരണം മോശമാണെന്നും മലയാളി പെൺകുട്ടികൾക്കു ചേർന്നതല്ലെന്നും പലരും വിമർശിച്ചിട്ടും പ്രിയ അതിനൊന്നും മറുപടി കൊടുത്തിട്ടില്ല. 

2019 ഫെബ്രുവരി 14–നാണ് പ്രിയ അഭിനയിക്കുന്ന അഡാറ് ലവ് പുറത്തിറങ്ങുന്നത്. ആദ്യ സിനിമ പുറത്തിറങ്ങും മുമ്പ് തന്നെ ട്രെൻഡിങ്ങായി മാറിയ പ്രിയയ്ക്ക് ലഭിക്കുന്ന സ്വീകാര്യത സിനിമയ്ക്കും ലഭിക്കുമോ എന്ന് കാത്തിരുന്നു കാണാം.