Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അന്നു രാത്രി കോഹ്‌ലി അനുഷ്കയെ വിളിച്ചു

kohli-anushka

നിങ്ങൾ അനുഷ്ക-വിരാട് കോഹ്‍ലി ഫാൻ ആണെങ്കിൽ ഈ വാർത്ത തീർച്ചയായും സന്തോഷിപ്പിക്കും. ബോളിവുഡും ക്രിക്കറ്റും ഒരുപോലെ കൊണ്ടാടിയ പ്രണയം വീണ്ടും പൂക്കുന്നു. പിണക്കമെല്ലാം മറന്ന് കോഹ്‌ലി അനുഷ്കയെ ഫോണിൽ വിളിച്ചിരിക്കുന്നു.

ഓസീസിനെതിരായ ഇന്ത്യയുടെ തകർപ്പൻ ജയത്തിന് കാരണമായത് കോഹ്‌ലിയുടെ കിടിലൻ ബാറ്റിങ് ആണ്. വിജയാഹ്ലാദത്തിൽ ഇന്ത്യൻ ടീം രാത്രി പാർട്ടി നടത്തിയിരുന്നു. എന്നാൽ ആ രാത്രി മുഴുവൻ പാർട്ടിയിൽ പങ്കെടുക്കാതെ കോഹ്‌ലി അനുഷ്കയുമായി ഫോണിൽ സംസാരിക്കുകയായിരുന്നുവത്രേ. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ഇരുവരും വീണ്ടും ഒന്നിക്കാനുള്ള തയാറെടുപ്പിലാണ്.

കഴിഞ്ഞ പുതുവർഷത്തിനാണ് കോഹ്‌ലി അനുഷ്കയോട് വിവാഹാഭ്യർത്ഥന നടത്തുന്നത്. എന്നാൽ കരിയറിൽ ശ്രദ്ധിക്കാനായി ഉടൻ വിവാഹം കഴിക്കാനാവില്ലെന്ന അനുഷ്കയുടെ തീരുമാനം ആ ബന്ധത്തിന്റെ തകർച്ചയ്ക്ക് ഇടയാക്കി. അതൊരു വലിയ തകർച്ചയിലേക്ക് പോകാതെ രണ്ടുപേരുടെയും ഇടയിൽ അവരുടേതായ അകലം പാലിക്കാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു.

anushka-fb

ഇൻസ്റ്റഗ്രാമിൽ വിരാട് അനുഷ്കയെ അൺഫോളോ ചെയ്തതും വാലന്റൈൻസ് ഡേയിൽ ഇരുവരും ആശംസ പറയാതിരുന്നതും പ്രണയത്തകർച്ച സംബന്ധിച്ച ചോദ്യങ്ങളോട് ഒഴിഞ്ഞു മാറിയതുമെല്ലാം ഗോസിപ്പിന്റെ ആക്കം കൂട്ടിയിരുന്നു.

കോഹ്‌ലിയ്ക്ക് ആദ്യം ഇത് ഉൾക്കൊള്ളാനായില്ലെങ്കിലും പിന്നീട് അനുഷ്കയുടെ തീരുമാനമാണ് ശരിയെന്ന് അദ്ദേഹം തിരിച്ചറിഞ്ഞെന്നും അടുത്ത സുഹൃത്തുക്കള്‍ പറയുന്നു. അവർ ഒരിക്കലും പിരിഞ്ഞിട്ടില്ലെന്നും കരിയർ കുറച്ച് കൂടി ശ്രദ്ധിക്കാൻ മാത്രമാണ് സൗഹൃദത്തിന് അകലം പാലിച്ചതെന്നുമാണ് ഇരുവരുടെയും അടുത്തവൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

anushka-wresling

സൽമാൻ ഖാൻ നായകനാകുന്ന സുൽത്താന് വേണ്ടി ശാരീരികമായും മാനസികമായും തയാറെടുക്കാൻ അനുഷ്ക നിർബന്ധിതയായിരുന്നു. ചിത്രത്തിൽ ഗുസ്തിക്കാരിയായാണ് അനുഷ്ക പ്രത്യക്ഷപ്പെടുന്നത്. മാസങ്ങളോളം ചിത്രത്തിനായി ഗുസ്തി പരിശീലിക്കുകയും ചെയ്തു.

കോഹ്‍ലിയും ഈ അവസരത്തിൽ കുടുംബവുമൊത്ത് നിമിഷങ്ങൾ ചിലവഴിച്ചു. കരിയറിൽ ഏറ്റവും മികച്ച സമയമാണ് ഇപ്പോൾ കോഹ്‌ലിയുടേത്. വിവാഹത്തിൽ പെട്ടന്ന് ഒതുങ്ങാതെ ഇപ്പോൾ കരിയറാണ് പ്രധാനമെന്ന അനുഷ്കയുടെ തീരുമാനം ശരിയെന്ന വിധത്തിലായിരുന്നു കോഹ്‌ലിയുടെയും പ്രകടനം.

anushka-virat

നേരത്തെ പാക്കിസ്‌താനെതിരെ നടത്തിയ കോഹ്‌ലിയുടെ പ്രകടനത്തെ അഭിനന്ദിച്ച് അനുഷ്‌ക കൂട്ടുകാരന് ടെക്‌സ്റ്റ്‌ മെസേജ്‌ അയച്ചിരുന്നു.എന്നാൽ ഇതിനിടെയും അനുഷ്കയ്ക്കെതിരെ ട്രോളുമായി കോഹ്‌ലി ആരാധകർ രംഗത്തെത്തി. ക്രിക്കറ്റിൽ ഇന്ത്യ ജയിച്ചാലും തോറ്റാലും അനുഷ്കയ്ക്ക് തന്നെ പഴി.

anushka

കൂട്ടുകാരിയെ ആളുകൾ ചേർന്ന് കളിയാക്കുന്നത് എത്രനാൾ ഒരാൾക്ക് സഹിക്കാൻ സാധിക്കും. അവസാനം അനുഷ്കയെ പരിഹസിച്ചവർക്ക് ചുട്ടമറുപടിയുമായി കോഹ്‌ലി തന്നെ നേരിട്ട് രംഗത്തെത്തി. അനുഷ്‌കയെ ട്രോള്‍ ചെയ്യുന്നവരെ കുറിച്ചോര്‍ത്ത് ലജ്ജ തോന്നുന്നു. അല്‍പമെങ്കിലും ദയ കാണിക്കണം. എപ്പോഴും തന്നെ പിന്തുണയ്ക്കുക മാത്രമാണ് അനുഷ്‌ക ചെയ്തതെന്നും കോഹ്‌ലി ട്വിറ്ററില്‍ കുറിച്ചു.

kohli-anushka

വിദ്യാസമ്പന്നരെന്ന് സ്വയം വിളിക്കുന്നവര്‍ ലജ്ജിക്കണം. ഇത്തരം പോസ്റ്റുകളോട് എനിക്കൊരു ബഹുമാനവുമില്ല. എനിക്കവളോട് അനുകമ്പയും ആദരവുമുണ്ട്. നിങ്ങളുടെ സഹോദരിയോ കാമുകിയോ ഭാര്യയോ ആണ് ഇങ്ങനെ ട്രോള്‍ ചെയ്യപ്പെടുന്നതെങ്കില്‍ നിങ്ങള്‍ക്കെന്താണ് തോന്നുകയെന്നും കോഹ്‌ലി ചോദിച്ചു.

Your Rating: