Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കങ്കണയെ പ്രേമിക്കുന്നത് മരണത്തിന് തുല്യം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻകാമുകൻ

adhyayan-kangana അധ്യായൻ സുമന്‍, കങ്കണ

കങ്കണയുമായി ഒരു ബന്ധമുണ്ടാക്കുകയെന്നാൽ അത് മരണത്തിന് തുല്യമാണ്. എന്റെ അനുഭവം അതാണ്. കങ്കണയുടെ തല്ല് നിരവധി പ്രാവശ്യം കൊള്ളേണ്ടി വന്നിട്ടുണ്ട്. അപ്രതീക്ഷിതമായി ഭ്രാന്തമായി ദേഷ്യപ്പെടും. ചില സമയം അപാരമായ സ്നേഹം കാണിക്കും തൊട്ടടുത്ത നിമിഷം ജീവിതത്തിൽ താനരുമല്ലെന്ന മട്ടിൽ പെരുമാറുകയും ചെയ്യും. പറയുന്നത് ബോളിവുഡ് സുന്ദരി കങ്കണ റണൗത്തിന്റെ മുൻകാമുകൻ അധ്യായൻ സുമന്‍. ഹൃതിക്–കങ്കണ വിവാദം ഓരോഘട്ടത്തിലും പുതിയ പുതിയ ട്വിസ്റ്റുകളിലേക്ക് വഴുതി വീഴുമ്പോളാണ് നടിയ്ക്ക് കനത്ത അടിയുമായി സുമനെത്തിയത്. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അധ്യായന്റെ വെളിപ്പെടുത്തൽ.

അധ്യായന്റെ വാക്കുകൾ കേൾക്കാം–

റാസ് 2വിന്റെ സമയത്താണ് ഞങ്ങൾ തമ്മിൽ പ്രണയത്തിലാകുന്നത്. പല നിമിഷങ്ങളിലും പെട്ടന്ന് പ്രകോപിതയാകുന്ന കങ്കണയുടെ സ്വഭാവം എന്നെ അലട്ടിയിരുന്നു. അത് കാര്യമാക്കിയതുമില്ല. എന്നാൽ ഒരു രാത്രി മറക്കാനേ കഴിയില്ല. ബോളിവുഡിലെ ഒരു നടന്റെ വീട്ടിൽ പാർട്ടിയ്ക്ക് പോയിരുന്നു കങ്കണ. വിളിക്കാത്ത പാർട്ടി ആയതിനാൽ ആ രാത്രി മുഴുവൻ ഞാൻ പുറത്തുവന്നു. പാർട്ടി കഴിഞ്ഞെത്തിയ കങ്കണ ആകെ വിഷമത്തിലായിരുന്നു. തന്നെ ഒരു നടൻ കയറിപ്പിടിച്ചെന്നും അയാളെ മർദ്ദിക്കണമെന്നും പറഞ്ഞു, എന്നാൽ മറ്റൊരാളുടെ വീട്ടിൽ ചെന്ന് വഴക്കുണ്ടാക്കുന്നതിൽ താൽപര്യമില്ലാത്തതിനാൽ കങ്കണയെ തിരിച്ച് വീട്ടിൽ കൊണ്ടുപോകാൻ ശ്രമിച്ചു.

kangana-adhyayan-1

എന്നാൽ കങ്കണ എന്നെ തല്ലുകയായിരുന്നു. മാത്രമല്ല പരസ്യമായി അസഭ്യം പറയുകയും ചെയ്തു. കങ്കണയെ തിരിച്ച് വീട്ടിൽ കൊണ്ടുവിട്ട നേരം കൈയിലിരുന്ന കൂർത്ത സാധനമെടുത്ത് എനിക്ക് നേരെ എറിഞ്ഞു. എന്റെ ദേഷ്യം തീർക്കാൻ കൈയിലിരുന്ന ഫോൺ വലിച്ചെടുത്ത് എറിഞ്ഞ് പൊട്ടിച്ചു. ശാരീരികമായ ആക്രമണത്തിന്റെ തുടക്കമായിരുന്നു ഇത്. സ്വഭാവത്തെ കുറിച്ച് എന്തെങ്കിലും പറയുകയാണെങ്കിൽ അത് തന്റെ കരിയറിന്റെ വളർച്ചയിലുള്ള അസൂയകൊണ്ടാണെന്ന് പറഞ്ഞ് ദേഷ്യപ്പെടുമായിരുന്നു.

അടുത്ത ദിവസം റാസ് 2വിന്റെ പ്രചാരണത്തിനായി കങ്കണയും ഞാനും മാധ്യമങ്ങളെ കാണാൻ ഇരിക്കുകയായിരുന്നു. എന്നാല്‍ അതിന് പങ്കെടുക്കാൻ സാധിക്കില്ലെന്ന് കങ്കണ പറഞ്ഞു. ഞാൻ നിർബന്ധിച്ചെങ്കിലും ദേഷ്യത്തോടെ വീണ്ടും എന്റെ മുഖത്ത് തല്ലുകയായിരുന്നു. ഒരു കുഞ്ഞിനെപ്പോലെ ഞാൻ അവിടെ നിന്ന് കരഞ്ഞു.

kangana-adhyayan

കൈറ്റിന്റെ ഷൂട്ടിങ് സമയത്താണ് ഹൃതികിനോടും ഭാര്യയോടും കങ്കണ കൂട്ടാകുന്നത്. അതിനു ശേഷം കങ്കണ 50-70 മെയിലുകളെങ്കിലും അദ്ദേഹത്തിന് അയച്ചിട്ടുണ്ട്. എന്നാൽ കങ്കണയുടെ മെയിൽ ഇൻബോക്സിൽ ഒരു മെസേജ് പോലുമില്ലായിരുന്നു. പുതിയ ഫോൺ വാങ്ങിയപ്പോൾ പഴയതിലുണ്ടായിരുന്ന ചിപ്പ് ട്രാൻസ്ഫർ ചെയ്യാൻ തന്നപ്പോഴായിരുന്നു ഇത് കണ്ടത്. എന്താണീ മെയിലുകളിലെന്ന് ചോദിക്കുമ്പോൾ അദ്ദേഹം എനിക്കൊപ്പം അഭിനയിച്ച നടനല്ലേ അക്കാര്യങ്ങളാണ് സംസാരിച്ചതെന്ന് മറുപടി പറഞ്ഞു.

kangana-adhyayan-2

കങ്കണ അദ്ദേഹത്തെ നോട്ടമിട്ടിരുന്നുവെന്ന് അന്നേ എനിക്ക് മനസിലായി. കൈറ്റിന്റെ ഷൂട്ടിങിനായി ലാസ് വേഗാസിൽ പോയപ്പോഴേ ഇത് തുടങ്ങിയിരുന്നു. പക്ഷേ ഹൃത്വിക് എപ്പോഴും മാന്യമായ ഒരു അകലം പാലിച്ചേ ഇരുവരുമൊന്നു കൂടുന്ന ഇടങ്ങളിൽ നിന്നിരുന്നുള്ളൂവെന്നതിന് ഞാൻ സാക്ഷിയാണ്. അദ്ദേഹത്തിൽ നിന്ന് അത്തരത്തിലുള്ള ഒരു പെരുമാറ്റവും കങ്കണയോടുണ്ടായിരുന്നില്ല.

മന്ത്രവാദത്തിലും ജ്യോതിഷത്തിലുമൊന്നും വിശ്വസിക്കുന്നില്ല. പക്ഷേ ഒരിടയ്ക്ക് എനിക്കെതിരെ മന്ത്രവാദം പോലും കങ്കണ ചെയ്തുവെന്നാണ് എന്റെ ജ്യോതിഷി പറഞ്ഞത്. കങ്കണ നിരവധി പ്രാവശ്യം എന്റെ പിതാവിനെ അസഭ്യം പറഞ്ഞിട്ടുണ്ട്. എന്റെ കരിയറിലെയും ജീവിതത്തിലെയും മനോഹരമായ അഞ്ച് വര്‍ഷങ്ങളാണ് കങ്കണ കാരണം നഷ്ടപ്പെട്ടത്. കങ്കണയുമായുള്ള അടുപ്പം കാരണം നിരവധി നല്ല സൗഹൃദങ്ങൾ എനിക്ക് നഷ്ടമായി. ഒരു കാര്യം ഉറപ്പിച്ചു പറയാം, ഇതുപോലൊരു വ്യക്തിത്വത്തെ ഞാൻ മുൻപൊരിക്കലും കണ്ടിട്ടില്ല. ഹൃത്വികിന്റെ വേദന എനിക്ക് മനസിലാകുന്നുണ്ട്. അധ്യായൻ പറഞ്ഞു. താൻ ആഗ്രഹിക്കുന്ന കാര്യം നേടാൻ ഏതറ്റം വരെയും പോകാൻ മടിയില്ലാത്തയാളാണ് കങ്കണയെന്നും, നടി ആസ്പെർജൻ സിൻഡ്രോമിന് അടിമയാണെന്നും നേരത്തെ ഹൃതിക്കും പറഞ്ഞിരുന്നു.

Your Rating: