Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാട്രു വെളിയിടൈ വലിയ പരാജയം

kaatru-veleyudai

ഏറെ പ്രതീക്ഷകളോടെ തിയറ്ററുകളിലെത്തിയ മണിരത്നം ചിത്രം കാട്രു വെളിയിടൈ ബോക്സ്ഓഫീസിൽ പരാജയം. മികച്ച തുടക്കം കിട്ടിയിട്ടും ചിത്രം പിന്നീടുള്ള ദിവസം തിയറ്ററുകളിൽ പരാജയമാകുകയായിരുന്നു. ആദ്യ മൂന്നുദിനം തമിഴ്നാട്ടിൽ നിന്നു മാത്രം 11 കോടി കലക്ട് ചെയ്തിരുന്നു. എന്നാൽ ഒരാഴ്ച പിന്നിട്ടപ്പോഴേക്കും എഴുപത് ശതമാനം കലക്ഷന് ഇടിവ് രേഖപ്പെടുത്തി.

ശ്രീ തെനന്ദൽ ഫിലിംസ് 15 കോടിക്കാണ് വിതരണം ഏറ്റെടുത്തത്. അതിൽ അറുപതുശതമാനം മാത്രമാണ് ഇവർക്ക് തിരിച്ചുകിട്ടിയിരിക്കുന്നത്. തെലുങ്ക് മൊഴിമാറ്റപതിപ്പ് അവിടെ വലിയ പരാജയമായി മാറി. പല തിയറ്ററുകളിൽ നിന്നും ചിത്രം നീക്കം ചെയ്തു തുടങ്ങി.