Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്റ്റൈലിഷ് ലുക്കിൽ ചിയാൻ; ധ്രുവനച്ചത്തിരം പുതിയ ടീസർ

vikram-chiyan

ഗൗതം മേനോൻ–വിക്രം ചിത്രം ധ്രുവനച്ചത്തിരം രണ്ടാമത്തെ ടീസർ പുറത്തിറങ്ങി. ചിയാൻ വിക്രത്തിന്റെ പിറന്നാൾ സമ്മാനമായാണ് പുതിയ ടീസർ പുറത്തുവിട്ടത്. വിക്രത്തിന്റെ ഗ്ലാമർ െഗറ്റപ്പും സ്റ്റൈലുമാണ് ടീസറിന്റെ ആകർഷണഘടകം.

Dhruva Natchathiram - Official Teaser #2 | Chiyaan Vikram | Gautham Vasudev Menon | #HBDChiyaan

സ്പൈ ത്രില്ലറായ സിനിമ ബിഗ് ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. ഹോളിവുഡിലെ ബോൺസീരിസ് പോലുള്ള സിനിമകളിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് പ്രമേയം. സിഐഎ ഏജന്റ് ആയ ജോൺ എന്ന കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിക്കുന്നത്. ഡാർക്മാൻ എന്നാണ് വില്ലൻ കഥാപാത്രത്തിന്റെ പേര്. സാൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് വിക്രം എത്തുന്നത്. 

റിതു വർമയാണ് നായിക പാർത്ഥിപൻ, ഐശ്വര്യ രാജേഷ് എന്നിവരാണ് മറ്റുതാരങ്ങൾ. ചിത്രത്തിൽ പൃഥ്വിരാജ് അഭിനയിച്ചേക്കുമെന്നും റിപ്പോർട്ട് ഉണ്ട്. 

സന്താന കൃഷ്ണൻ ആണ് ഛായാഗ്രഹണം. ചിത്രത്തിന്റെ ആദ്യഭാഗങ്ങൾ ചിത്രീകരിച്ചത് ജോമോൻ ടി ജോണ്‍ ആയിരുന്നു. പിന്നീട് തിരക്കുകാരണം സിനിമയിൽ നിന്നും പിന്മാറുകയായിരുന്നു. ഹാരിസ് ജയരാജ് ആണ് സംഗീതം. 

ഗൗതമും വെങ്കട്ട് പ്രഭുവും നേതൃത്വം നല്‍കുന്ന ഒണ്‍ട്രംഗ എന്റര്‍ടെയിന്‍മെന്റും എസ്‌കേപ് ആര്‍ട്ടിസ്റ്റും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. 

Your Rating: