സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ് നായകനായി എത്തിയ മുദ്ദുഗൗവിലെ നായിക അർത്തന തമിഴിൽ തിളങ്ങുന്നു. ജി വി പ്രകാശിന്റെ നായികയായാണ് അർത്തന തമിഴിലെ മുൻനിരയിലേക്ക് എത്തുന്നത്. സെമ എന്ന സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി.
Sema Official Trailer | G.V. Prakash Kumar, Arthana Binu | Valliganth | Pandiraj
വല്ലിഗാന്ത് ആണ് സംവിധാനം. ജന, യോഗി ബാബു, കോവൈ സരള എന്നിവരാണ് മറ്റുതാരങ്ങൾ.
മുദ്ദുഗൗവിന് ശേഷം തമിഴിലെത്തിയ അർത്തന തൊണ്ടൻ എന്നൊരു തമിഴ് ചിത്രത്തിൽ അഭിനയിച്ചിരുന്നു. സമുദ്രക്കനിയായിരുന്നു സംവിധാനം. വെണ്ണിലാക്കബഡി കൂട്ടം രണ്ടാം ഭാഗമാണ് നടിയുടെ പുതിയ പ്രോജക്ട്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ സീതമ്മ അന്തലു രാമയ്യ സിത്രലു എന്ന ചിത്രത്തിലൂടെ അർത്തന തെലുങ്കിലും അരങ്ങേറ്റം നടത്തിയിരുന്നു.