Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവനെ ഞാൻ കണ്ടെത്തി; തമിഴ്റോക്കേർസിനെ ഞെട്ടിച്ച് വിശാല്‍

vishal-tamil-rockers

തമിഴ് സിനിമ വ്യവസായത്തെ ഏറ്റവുമധികം അലട്ടുന്ന ഒന്നാണ് തമിഴ്റോക്കർസ് പോലുള്ള വ്യാജന്മാരുടെ ആക്രമണം. റിലീസ് ദിവസം തന്നെ സിനിമയുടെ വ്യാജപ്രിന്റ് ഇക്കൂട്ടർ പുറത്തുവിടും. ഇവർക്കെതിരെ പല പ്രമുഖരും രംഗത്തെത്തിയെങ്കിലും ഒരു ഫലവും ഉണ്ടായില്ല. ഇപ്പോൾ ഈ വിഷയത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് നടൻ വിശാൽ.

തമിഴ്‌റോക്കേഴ്‌സിന് പിന്നിലുള്ള വ്യക്തിയെ കണ്ടെത്തി കഴിഞ്ഞുവെന്ന് വിശാല് പറഞ്ഞു‍. പുതിയ ചിത്രമായ 'തുപ്പരിവാല'ന്റെ പ്രചരണ പരിപാടികള്‍ക്കിടെയാണ് വെളിപ്പെടുത്തല്‍.

‘ആഗസ്റ്റ്മാസം രണ്ടാം വാരത്തിൽ ഞാൻ വലിയൊരു പ്രഖ്യാപനം നടത്തും. അവൻ ആരാണെന്നും എവിടെ നിന്നാണെന്നും എനിക്ക് അറിയാം. കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ അയാളാരാണെന്ന് നിങ്ങളും അറിയും. ഇത് പൈറസിയുമായി ബന്ധപ്പെട്ട കാര്യമാണ്.

തുപ്പരിവാലനില്‍ ഞാന്‍ ഒരു കുറ്റാന്വേഷകന്റെ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഡിറ്റക്ടീവിന്റെ ശരീരഭാഷ എനിക്ക് വളരെ ഇഷ്ടമാണ്. പൈറസിയെക്കുറിച്ച് യഥാര്‍ത്ഥ ജീവിതത്തില്‍ അന്വേഷിച്ചപ്പോള്‍ അത് കൂടുതൽ സഹായകവുമായി.–വിശാൽ പറഞ്ഞു.