Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതാണ് തമിഴിലെ മഹേഷേട്ടൻ

udhayanidhi-fahad

മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രം മഹേഷിന്റെ പ്രതികാരം തമിഴ് റീമേയ്ക്ക് ഷൂട്ടിങ് ആരംഭിച്ചു. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് തെങ്കാശിയിലാണ് തുടങ്ങിയത്. ഫഹദ് അവതരിപ്പിച്ച മഹേഷ് ഭാവനായായി നിര്‍മാതാവും നടനുമായ ഉദയനിധി സ്റ്റാലിനെത്തും. അപർണ ബാലമുരളിയുടെ കഥാപാത്രം ജിംസിയായി നമിത പ്രമോദ് അഭിനയിക്കും.

നടൻ സുജിത് ശങ്കറിന്റെ വില്ലൻ വേഷമായിരുന്നു മഹേഷിന്റെ പ്രതികാരത്തിലെ മറ്റൊരു ആകർഷണം. ജിംസൺ എന്ന കഥാപാത്രത്തെയാണ് സുജിത് ചിത്രത്തിൽ അവതരിപ്പിച്ചത്. ചിത്രം തമിഴിലെത്തുമ്പോൾ നടൻ സമുദ്രക്കനിയാകും ജിംസണെ അവതരിപ്പിക്കുക. 

സിനിമ മുഴുവനായും മഹേഷിന്റെ പ്രതികാരം പോലെ ആയിരിക്കില്ലെന്നും തിരക്കഥയിലും കഥാപാത്രങ്ങളിലും ചില മാറ്റങ്ങൾ ഉണ്ടായിരിക്കുമെന്നും പ്രിയദർശൻ മനോരമ ഓൺൈലനോട് പറഞ്ഞു. തമിഴ് പ്രേക്ഷകരുടെ അഭിരുചികള്‍ക്കനുസരിച്ചുള്ള മാറ്റങ്ങൾ സിനിമയിലുണ്ടാകുമെന്നും മലയാളത്തിൽ നിന്നും കുറച്ചധികം ഹ്യൂമർ തമിഴ് റീമേയ്ക്കില്‍ ഉൾപ്പെടുത്തുമെന്നും പ്രിയന്‍ പറഞ്ഞു. എം എസ് ഭാസ്കർ ആണ് മറ്റൊരു പ്രധാനതാരം. കമ്പം, തേനി എന്നിവടങ്ങളിലാകും ചിത്രീകരണം. 

2003ൽ പുറത്തിറങ്ങിയ ലേസാ ലേസയ്ക്ക് ശേഷം പ്രിയദർശൻ സംവിധാനം ചെയ്യുന്ന കൊമേഴ്സ്യൽ തമിഴ് സിനിമയാണിത്. സില സമയങ്ങളിൽ ആണ് ഇതിന് മുമ്പ് പ്രിയൻ സംവിധാനം ചെയ്ത തമിഴ് ചിത്രം. മികച്ച നിരൂപകപ്രശംസനേടിയ ചിത്രം ഗോൾഡൻ ഗ്ലോബ് അവാർഡിനും പരിഗണിക്കപ്പെട്ടിരുന്നു.