Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫഹദിന് ഏത് ഹോളിവുഡ് നടനോടും കിടപിടിക്കാനാകും: ശിവകാർത്തികേയന്‍

fahad-sivakarthikeyan

മലയാളയുവതാരങ്ങളിൽ അസാമാന്യ അഭിനയപ്രകടനം കാഴ്ചവയ്ക്കുന്ന താരമാണ് ഫഹദ് ഫാസിൽ. മലയാളിപ്രേക്ഷകരെ കയ്യിലെടുത്ത താരം ഇപ്പോൾ തമിഴകം കീഴടക്കാൻ ഒരുങ്ങുകയാണ്. ശിവകാർത്തികേയനെ നായകനാക്കി മോഹൻരാജ ഒരുക്കുന്ന വേലൈക്കാരൻ എന്ന സിനിമയിലൂടെയാണ് തമിഴ് അരങ്ങേറ്റം. ചിത്രത്തിൽ വില്ലൻ വേഷത്തിലാണ് ഫഹദ് എത്തുക.

ഫഹദിനൊപ്പമുള്ള അനുഭവം എങ്ങനെയുണ്ടായിരുന്നെന്ന് ഒരു ആരാധകൻ ശിവകാർത്തിയേകനോട് ചോദിക്കുകയുണ്ടായി. ഇതിന് മറുപടിയായി നൽകിയ ശിവയുടെ ഉത്തരം ആരാധകനെ മാത്രമല്ല സിനിമാപ്രേക്ഷകരെ മുഴുവൻ ഞെട്ടിച്ചു. 

ഏതൊരു ഹോളിവുഡ് താരത്തോടും അഭിനയത്തിൽ കിടപിടിക്കാൻ പറ്റുന്ന ഒരേയൊരു താരമാണ് ഫഹദ് ഫാസിൽ എന്ന് ശിവകാർത്തികേയൻ പറഞ്ഞു. അദ്ദേഹത്തിനൊപ്പം അഭിയിക്കാൻ കഴിഞ്ഞത് തന്നെ അംഗീകാരമായി കാണുന്നുവെന്നും ശിവ പറഞ്ഞു.

അതേസമയം തമിഴിൽ രണ്ടുചിത്രങ്ങളിൽ ഫഹദ് കരാർ ഒപ്പിട്ടു കഴിഞ്ഞു. ആരണ്യകാണ്ഡം ഒരുക്കിയ ത്യാഗരാജന്‍ കുമാരരാജയുടെ ചിത്രത്തിൽ വിജയ് സേതുപതിക്കൊപ്പമാണ് ഫഹദ് എത്തുക. മറ്റൊരു പ്രോജക്ട് മണിരത്നം ചിത്രമാണ്. മണിരത്നം ചിത്രത്തിൽ ഫഹദ് കരാർ ഒപ്പിട്ടതായി മദ്രാസ് ടാക്കീസ് (മണിരത്നത്തിന്റെ നിർമാണകമ്പനി) മനോരമ ഓൺലൈനിനോട് അറിയിച്ചു.