Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫഹദിന് ശിവകാർത്തികേയന്റെ പിറന്നാൾ സമ്മാനം

fahad-siva

മലയാളത്തിന്റെ യുവതാരം ഫഹദ് ഫാസിലിന്റെ പിറന്നാള്‍ ദിനമാണ് ഇന്ന്. പിറന്നാള്‍ ദിനത്തില്‍ ഫഹദിന് തമിഴകത്ത് നിന്നൊരു പിറന്നാൾ സമ്മാനം. ശിവകാര്‍ത്തികേയനൊപ്പം ഫഹദ് എത്തുന്ന മോഹന്‍രാജ ചിത്രം 'വേലൈക്കാരന്റെ' പുതിയ പോസ്റ്ററാണ്‌ പിറന്നാള്‍ സര്‍പ്രൈസായി തമിഴ് സിനിമ ഫഹദിന് നല്‍കിയത്.

ഇന്നലെ രാത്രി 11.30ന് തന്നെ ശിവകാര്‍ത്തികേയന്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പോസ്റ്റര്‍ അവതരിപ്പിച്ചു. നയൻതാര നായികയാകുന്ന സിനിമയിൽ വില്ലൻ വേഷത്തിലാണ് ഫഹദ് എത്തുക.

തനി ഒരുവന് ശേഷം മോഹന്‍രാജ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. റെമോ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം 24എഎം സ്റ്റുഡിയോസിന്റെ ബാനറിൽ ആർ ഡി രാജയാണ് നിർമാണം‍. ഓഗസ്റ്റ് 25നാണ് റിലീസ്. 

സ്നേഹ, പ്രകാശ് രാജ്, ആര്‍ ജെ ബാലാജി എന്നിവരും താരങ്ങളാണ്. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധായകന്‍. രാംജിയാണ് ക്യാമറ.