Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശിവകാർത്തികേയനും നയൻസും, വില്ലനായി ഫഹദ്; വേലൈക്കാരൻ ടീസര്‍

veleikaran-fahad

ഫഹദ് ഫാസിലിന്റെ ആദ്യ തമിഴ് ചിത്രം വേലൈക്കാരൻ ടീസർ പുറത്തിറങ്ങി. ശിവകാർത്തികേയൻ നായകനാകുന്ന ചിത്രത്തിൽ ഫഹദ് വില്ലൻ വേഷത്തിലാണ് എത്തുന്നത്. നയൻതാര നായികയാകുന്നു.

Velaikkaran - Official Teaser | Sivakarthikeyan, Nayanthara, Fahadh

തനിഒരുവന് ശേഷം മോഹന്‍രാജ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. റെമോ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം 24എഎം സ്റ്റുഡിയോസിന്റെ ബാനറിൽ ആർ ഡി രാജയാണ് നിർമാണം‍. 

സ്നേഹ, പ്രകാശ് രാജ്, ആര്‍ ജെ ബാലാജി എന്നിവരും താരങ്ങളാണ്. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധായകന്‍. രാംജിയാണ് ക്യാമറ.