Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരുനോക്ക് കാണുവാൻ വന്ന ആരാധകന്റെ ചെകിട്ടത്തടിച്ച് ബാലകൃഷ്ണ; വിഡിയോ

balakrishna-slpa

ചെരുപ്പ് ഊരിമാറ്റാന്‍ വൈകിയതിനെ തുടര്‍ന്ന് സഹായിയെ മര്‍ദ്ദിച്ച വിവാദം കെട്ടടങ്ങും മുന്‍പ് മറ്റൊരു തല്ലുകേസുമായി തെലുങ്ക് സൂപ്പർതാരം നന്ദമൂരി ബാലകൃഷ്ണ. താരത്തെ ഒരുനോക്ക് കാണുവാനും ഒരുമിച്ച് സെല്‍ഫിയെടുക്കാനും ശ്രമിച്ച ആരാധകന് കിട്ടിയത് തല്ല്. 

തിക്കിലും തിരക്കിലും ക്ഷുഭിതനായ ബാലകൃഷ്ണ ആരാധകന്റെ ചെകിട്ടത്തടിക്കുകയായിരുന്നു. ആന്ധ്രപ്രദേശില്‍ ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയതായിരുന്നു ഭരണകക്ഷിയായ തെലുങ്കുദേശത്തിന്റെ എം.എൽ.എ. കൂടിയായ  ബാലകൃഷ്ണ. ഹിന്ദുപൂരില്‍ നിന്നുള്ള ജനപ്രതിനിധിയാണ് അദ്ദേഹം.