Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാര്‍ത്തിയുടെ ധീരന്‍ അധികാരം ഒണ്ട്ര് ട്രെയിലർ

theeran

സിരുത്തൈയ്കുശേഷം കാര്‍ത്തി പോലീസ് നായകവേഷമണിയുന്ന  ധീരന്‍ അധികാരം ഒണ്ട്ര് ട്രെയിലർ പുറത്തിറങ്ങി. ചതുരംഗ വേട്ടൈ' യിലൂടെ ശ്രദ്ധേയനായ എച്ച്. വിനോദ് രചനയും സംവിധാനവും നിര്‍വഹിച്ചിരിയ്‌ക്കുന്ന ധീരനില്‍ തിരുമാരന്‍ എന്ന പൊലീസ് ഡിവൈഎസ്‌പി കഥാപാത്രത്തെയാണ് കാര്‍ത്തി അവതരിപ്പിക്കുന്നത്. കോളിളക്കം സൃഷ്ടിച്ച ഒരു സംഭവത്തിന്റെ ചലച്ചിത്രാവിഷ്‌ക്കാരമാണ് സിനിമ എന്നത് ചിത്രത്തിന്റെ സവിശേഷതയാണ്. 

Theeran Adhigaaram Ondru Theatrical Trailer

രാകുല്‍ പ്രീതി സിങ്ങാണ് കാര്‍ത്തിയുടെ നായിക. തമിഴിലെ പ്രഗത്ഭരെ കൂടാതെ ഹിന്ദി, ഭോജ്പുരി ഭാഷയില്‍ നിന്നുള്ള നടീനടന്മാരുമുണ്ട്. സത്യന്‍ സൂര്യയുടെ ഛായാഗ്രഹണമാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. സംഗീത സംവിധാനം ജിബ്രാന്‍. ദുരൂഹതകളും ഉദ്വേഗതയും നിറഞ്ഞ റിയാലിറ്റിയോടു കൂടിയ ഒരു ആക്ഷന്‍ എന്റര്‍ടെയിനറായിരിക്കും 'ധീരന്‍ അധികാരം ഒന്ന്.' ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ എസ്.ആര്‍.പ്രഭു,എസ്. ആര്‍. പ്രകാഷ്ബാബു എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.