Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെർസൽ വിജയമാക്കിയ രാഷ്ട്രീയക്കാർക്കും നന്ദി; വിജയ്

vijay-letter

മെർസൽ വിവാദത്തിൽ പരസ്യപ്രതികരണവുമായി നടൻ വിജയ്. ചിത്രം സൂപ്പർഹിറ്റാക്കിയ ആരാധകർക്കും അണിയറപ്രവർത്തകർക്കും രാഷ്ട്രീയപ്രവർത്തകർക്കും നന്ദിയുണ്ടെന്ന് വിജയ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.

ചിത്രത്തിനെതിരെ എതിർപ്പ് പ്രകടിപ്പച്ചപ്പോഴും അതിനെ പിന്തുണച്ചവർക്ക് ഒരുപാട് നന്ദിയുണ്ടെന്ന് വിജയ് പറയുന്നു. സി. ജോസഫ് വിജയ് എന്ന പേരിൽ അഭിസംബോധന ചെയ്ത കത്തിലൂടെയായിരുന്നു വിജയ്‌യുടെ പ്രതികരണം.

മെര്‍സല്‍ എന്ന ചിത്രത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്ന ഡയലോഗുകള്‍ വിജയ് കഥാപാത്രം പറയുന്നുണ്ട്. ഇതാണ് ബി.ജെ.പി നേതൃത്വത്തെ ചൊടിപ്പിച്ചത്. ചിത്രത്തില്‍ നിന്നും പ്രസ്തുത സീനുകള്‍ നീക്കം ചെയ്യണമെന്നായിരുന്നു ബി.ജെ.പിയുടെ ആവശ്യം. ‌‌

വിജയ്‌യുടെ വാക്കുകൾ

"Mersal, which released for the festive occasion of Diwali is currently running successfully in the theatres. There were also quite a few oppositions that came up. But, my film industry friends, co-actors, directors, Nadigar Sangam, Producers Council, Political leaders, party representatives, media friends, my fans (nanba), common people, everyone joined together and gave the much-needed support to me and the entire team of Mersal.

My heartfelt thanks to all of you for making Mersal, a huge success, and for lending your support against all the odds.

Thanks,
Ungal Vijay

അതിനിടെ മോദി സർക്കാരിനെ വിമർശിച്ചു എന്ന കാരണത്താൽ ബിജെപി വാളെടുത്ത വിജയ് ചിത്രം മെർസൽ 200 കോടി ക്ലബിലേയ്ക്ക്. മോദി സർക്കാരിനെ വിമർശിക്കുന്ന ഭാഗങ്ങൾ നീക്കം ചെയ്യണമെന്ന ബിജെപിയുടെ തിട്ടൂരം ചിത്രത്തിന് ലഭിച്ച രണ്ടാം ജൻമമായിരുന്നു. തുടക്കത്തിലെ നെഗറ്റീവ് പ്രതികരണങ്ങളെ അതിജീവിച്ച് ചിത്രം സമീപകാലത്തെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നാകുകയാണ്.

ഇതുവരെയുള്ള പ്രകടനം അപേക്ഷിച്ച് രണ്ടാം വാരത്തില്‍ തന്നെ മെര്‍സല്‍ 200 കോടി ക്ലബ്ബിലെത്തുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ വിജയ് ചിത്രത്തിന് അതൊരു റെക്കോര്‍ഡാവും. ഈ മാസം 17 ന് ദീപാവലിക്ക് റിലീസായ ചിത്രം ഇതു വരെ ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ നിന്ന് 170 കോടി രൂപ കളക്ഷന്‍ നേടിയതായാണ് റിപ്പോർട്ടുകൾ. ഈ പോക്കു പോയാൽ രണ്ടാം വാരത്തിൽ തന്നെ മെർസൽ 200 കോടി ക്ലബിൽ ഇടം നേടും.

മെര്‍സലിന് പിന്തുണയുമായി സിനിമാ പ്രവര്‍ത്തകരും പ്രമുഖരും രംഗത്തെത്തിയതോടെ ബിജെപി ഒറ്റപ്പെട്ടു. കേന്ദ്ര സർക്കാർ അഭിമാനത്തോടെ അവതരിപ്പിച്ച ചരക്ക്, സേവന നികുതിക്ക് (ജിഎസ്ടി) എതിരായി സിനിമയിലുള്ള പരാമർശങ്ങളാണ് ബിജെപിയെ പ്രകോപിപ്പിച്ചത്.മെര്‍സല്‍ എന്ന പേരുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ മറികടന്നാണു ആറ്റ്ലീ സംവിധാനം ചെയ്ത ചിത്രം ദീപാവലിക്കു തിയറ്ററുകളിലെത്തിയത്. എന്നാല്‍ റിലീസിനു ശേഷം ചിത്രത്തിലെ സംഭാഷണങ്ങളാണ് ഇപ്പോൾ വിവാദമായത്. സിംഗപ്പുരില്‍ ഏഴു ശതമാനം മാത്രം ജിഎസ്ടിയുള്ളപ്പോള്‍ ഇന്ത്യയിലത് 28 ശതമാനമാണ്. കുടുംബ ബന്ധം തകര്‍ക്കുന്ന ചാരായത്തിനു ജിഎസ്ടിയില്ല. പക്ഷേ ജീവന്‍ രക്ഷിക്കേണ്ട മരുന്നിനുണ്ട്. ഈ സംഭാഷണങ്ങളാണു ബിജെപിയെ ചൊടിപ്പിച്ചത്. ജിഎസ്ടിയെയും ഡിജിറ്റല്‍ ഇന്ത്യയെയയും മോശമായി ചിത്രീകരിച്ച രംഗങ്ങൾ നീക്കണമെന്നാണു ബിജെപിയുടെ ആവശ്യം.