Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിദ്യൂ നീ ഹോട്ട് തന്നെ; ആര്യയുടെ മറുപടി

vidyu-arya

ഹാസ്യതാരത്തിന് സെക്സിയാകാൻ കഴിയുമോ? കഴിയുമെന്നാണ് തമിഴ് സിനിമകളിൽ ഹാസ്യതാരമായി തിളങ്ങുന്ന വിദ്യുലേഖ രാമൻ പറയുന്നത്. ഹാസ്യം ചെയ്യുന്ന സ്ത്രീകള്‍ക്ക് സെക്‌സി ആകാന്‍ സാധിക്കില്ലെന്ന പ്രേക്ഷകരുടെ മനോഭാവത്തെ എതിര്‍ത്ത് വിദ്യു ട്വീറ്റ് ചെയ്ത ചിത്രം വൈറലായി. 

"നിങ്ങള്‍ ഹാസ്യം കൈകാര്യം ചെയ്യുന്ന നടിയാണെങ്കില്‍ നിങ്ങള്‍ക്കൊരിക്കലും സെക്‌സി ആകാന്‍ സാധിക്കില്ലെന്നാണ് പ്രേക്ഷകരുടെ ധാരണ. എങ്കില്‍ എനിക്ക് സാധിക്കുമെന്ന ക്യാപ്ഷനോടു കൂടിയാണ് വിദ്യു തന്റെ ചിത്രം ട്വീറ്റ് ചെയ്തത്. 

കറുത്ത ഗൗൺ അണിഞ്ഞ് സുന്ദരിയായി നിൽക്കുന്ന ചിത്രം ചർച്ചയ്ക്ക് വഴിവെക്കുകയും ചെയ്തു. തമിഴ് നടൻ ആര്യയും വിദ്യയുടെ ചിത്രത്തിന് താഴെ അഭിപ്രായവുമായി എത്തി. ‘വിദ്യൂ…. ടൂ ഹോട്ട്’ എന്നാണ് ചിത്രത്തിന് ആര്യ നല്‍കിയ കമന്റ്.

തമിഴ് നടന്‍ മോഹന്‍ രാമന്റെ മകളായ വിദ്യു, ഗൗതം മേനോന്‍ ചിത്രമായ നീതാനെ എന്‍ പൊന്‍വസന്തത്തിലൂടെയാണ് അഭിനയ രംഗത്തെത്തിയത്. ജില്ല, വാസുവും ശ്രാവണനും ഒന്ന പഠിച്ചവൻഗ ,പുലി തുടങ്ങിയ ചിത്രങ്ങളിലൂടെ ഇവരെ പ്രേക്ഷകർക്ക്  സുപരിചിതയാണ്.