Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘നിമിർ കണ്ട് ഭാര്യ പറഞ്ഞു, ഫഹദിന്റെ പകുതിയേ ആയിട്ടുള്ളൂ’

fahad-udhayanidhi

മലയാളത്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം മഹേഷിന്‍റെ പ്രതികാരം തമിഴ് റീമേക്ക് നിമിർ റിലീസിങ്ങിനൊരുങ്ങുകയാണ്. ദിലീഷ് പോത്തന്റെ സംവിധാനമികവും ഫഹദിന്റെ അഭിനയപ്രകടനവും ചിത്രത്തിന്റെ വലിയ പ്രത്യേകതയാണ്. 

തമിഴിൽ ഉദയനിധി സ്റ്റാലിൻ ആണ് മഹേഷ് ഭാവനയെ അവതരിപ്പിക്കുന്നത്. ആ കഥാപാത്രത്തെ അദ്ദേഹം എങ്ങനെ അവതരിപ്പിക്കും എന്ന ആകാംക്ഷയിലാണ് പ്രേക്ഷകരും. തന്റെ പ്രകടനത്തിൽ ഉദയനിധി തൃപ്തനാണെങ്കിലും ഭാര്യയായ കൃതികയ്ക്ക് അത്ര പിടിച്ചിട്ടില്ല.

fahad-udhayanidhi-1

മനിതനിലെ അഭിനയത്തേക്കാള്‍ നന്നായിട്ടുണ്ടെങ്കിലും മഹേഷിന്റെ പ്രതികാരത്തില്‍ ഫഹദ് ഫാസില്‍ ചെയ്തതിന്റെ പകുതിയേ വന്നുള്ളൂവെന്നാണ് ചിത്രത്തിന്റെ പ്രിവ്യൂ കണ്ടശേഷമുള്ള ഭാര്യയുടെ കൃതികയുടെ അഭിപ്രായം. ഉദയനിധി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

fahad-udhayanidhi-2

‘അത്രയെങ്കിലും ഞാൻ ചെയ്തല്ലോ എന്നൊരു സന്തോഷം ഉണ്ട്. റീമേയ്ക്ക് ചിത്രങ്ങൾ ചെയ്യുമ്പോൾ എപ്പോഴും ഇങ്ങനെയൊരു താരതമ്യം വരാറുണ്ട്. അതൊന്നും മനസ്സിൽ വെക്കാറുമില്ല. പ്രിയൻ സാർ എന്ത് പറഞ്ഞോ അത് ഞാൻ ചെയ്തു. ഭാര്യ എന്റെ പ്രകടനത്തെ പ്രകീര്‍ത്തിച്ചത് സന്തോഷമുള്ള കാര്യമാണ്. നിമിര്‍ കണ്ട എല്ലാവരും പറയുന്നത് പ്രിയദര്‍ശന്‍ സാറിന്റെ ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും മികച്ച സിനിമയെന്നാണ്.’–ഉദയ്നിധി പറഞ്ഞു.

fahad-udhayanidhi-3

തീര്‍ത്തും അപ്രതീക്ഷിതമായാണ് ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചത്. സത്യത്തില്‍ തന്റെ ഒരു ചിത്രവും അദ്ദേഹം കണ്ടിരുന്നില്ലെന്നും അത് ഒരു തരത്തില്‍ നന്നായെന്ന് തോന്നുന്നു എന്നും ഉദയനിധി തമാശരൂപേണെ പറഞ്ഞു.‘ പ്രിയദര്‍ശന്‍ സാര്‍ കാരണമാണ് മഹേന്ദ്രന്‍ ചിത്രത്തില്‍ അഭിനയിക്കാമെന്ന് ഏറ്റത്. അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് ഒരു വലിയ കാര്യമാണ്’-ഉദയനിധി പറഞ്ഞു.

കഴിഞ്ഞ പത്ത് വർഷത്തിൽ തമിഴ് സിനിമ കണ്ട ഏറ്റവും മികച്ച ദൃശ്യഭംഗിയുള്ള സിനിമയാകും നിമിർ എന്ന് പ്രിയദർശൻ പറഞ്ഞു. ‘നിമിർ എന്റെ മികച്ച ചിത്രങ്ങളിൽ ഒന്നാകും. നാഷ്ണൽ സെൽവം എന്നാണ് ഉദയനിധിയുടെ കഥാപാത്രത്തിന്റെ പേര്. 36 ദിവസം കൊണ്ട് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയിരുന്നു.’–പ്രിയൻ പറഞ്ഞു.

ഡബ്ബിങ് പൂർത്തിയാക്കിയ ശേഷം  മഹേന്ദ്രൻ സാർ എന്നോട് പറഞ്ഞു, ‘എനിക്ക് തോന്നുന്നത് ഫഹദിനേക്കാൾ നന്നായി ഉദയ് ചെയ്തിട്ടുണ്ടെന്നാണ്’. അപ്പോൾ എനിക്ക് സംശയമായി. സാർ സത്യമാണോ പറയുന്നതെന്ന് വീണ്ടും അദ്ദേഹത്തോട് ഞാൻ ചോദിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു, ‘ഫഹദിൽ നമ്മൾ എപ്പോഴും വലിയ രീതിയിൽ പ്രതീക്ഷിക്കും അദ്ദേഹം അത് ചെയ്യും, എന്നാൽ ഉദയ്നിധിയിൽ ഞാൻ ഇങ്ങനെയൊരു പ്രകടനം പ്രതീക്ഷിച്ചിരുന്നില്ല’. മലയാളത്തിൽ ഫഹദ് ചെയ്തതുപോലെ തന്നെ മനോഹരമായി തമിഴില്‍ ഉദയ് ചെയ്തിട്ടുണ്ടെന്ന് തന്നെയാണ് എന്റെയും വിശ്വാസം.–പ്രിയൻ പറഞ്ഞു.