Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദളപതി 62; ഫോട്ടോഷൂട്ട് വിഡിയോ പുറത്ത്

thalapathy-62

തുപ്പാക്കി, കത്തി എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം മുരുകദോസും വിജയ്‌യും ഒന്നിക്കുന്ന സിനിമ ഈ വർഷം ആരംഭിക്കും. ചിത്രീകരണത്തിന് മുന്നോടിയായുള്ള സിനിമയുടെ ഫോട്ടോഷൂട്ട് വിഡിയോ പുറത്തായി.

സ്റ്റൈലിഷ് ഗെറ്റപ്പിലാണ് വിജയ് എത്തുന്നത്. സൺ പിക്ചേർസ് നിർമിക്കുന്ന സിനിമയ്ക്ക് എ ആർ റഹ്മാൻ സംഗീതം നിർവഹിക്കുന്നു. അങ്കമാലി ഡയറീസ്, കലി എന്നീ സിനിമകളുടെ ഛായാഗ്രാഹകനായ ഗിരീഷ് ഗംഗാധരൻ ആണ് ക്യാമറ.