Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഹേഷിന്‍റെ പ്രതികാരം തമിഴ്; നിമിർ ട്രെയിലർ കാണാം

nimir-trailer

മലയാളത്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം മഹേഷിന്‍റെ പ്രതികാരം തമിഴ് റീമേക്ക് നിമിർ ട്രെയിലർ പുറത്ത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഉദയനിധി സ്റ്റാലിനാണ് നായകനായി എത്തുന്നത്. തമിഴ് പ്രേക്ഷകരുടെ അഭിരുചികള്‍ക്കനുസരിച്ചുള്ള മാറ്റങ്ങൾ സിനിമയിലുണ്ടാകുമെന്ന് ട്രെയിലറിൽ സൂചന നൽകുന്നുണ്ട്. 

Nimir - Official Trailer | Udhayanidhi Stalin, Namitha Pramod

സമുദ്രക്കനിയാണ് വില്ലന്‍ വേഷത്തിൽ. അപർണ ബാലമുരളിയുടെ റോളിൽ നമിത പ്രമോദും അനുശ്രീയുടെ റോളിൽ പാർവതി നായരുമാണെത്തുന്നത്. അലൻസിയറുടെ വേഷത്തിൽ എം എസ് ഭാസ്കർ അഭിനയിക്കുന്നു. സംവിധായകൻ മഹേന്ദ്രൻ ആണ് ഉദയനിധിയുടെ അച്ഛന്റെ വേഷത്തിൽ. മണിക്കുട്ടൻ, ബിനീഷ് കൊടിയേരി എന്നിവരും ചിത്രത്തിലെ താരങ്ങളാണ്. സിനിമ ജനുവരി 25ന് റിലീസ് ചെയ്യും.