Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യന്തിരന്‍ 2വിന്റെ കഥ ചോർന്നു?

2.0-story

രജനീകാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രം യെന്തിരൻ 2.0യുടെ കഥ ചോർന്നു. സിനിമയുടെ ടീസർ ചോർന്നതിനു പിന്നാലെയാണു സംഭവം. മൊബൈൽ ഫോൺ റേഡിയേഷന്റെ പരിണിതഫലങ്ങളെക്കുറിച്ചാണ് ചിത്രം ചർച്ച ചെയ്യുന്നതെന്നാണ് റിപ്പോർട്ട്.

മനുഷ്യർക്ക് നേരെയുള്ള പക്ഷികളുടെ പ്രതികാരമാണ് ചിത്രമെന്നും കേൾക്കുന്നു. മൊബൈൽ ടവറിന് ചുറ്റുംവട്ടമിട്ട് പറക്കുന്ന പക്ഷികളെയും കടകളിൽ നിന്നും മറ്റും മൊബൈൽ ഫോൺ പറന്നുപോകുന്നതും ലീക്ക് ചെയ്ത ടീസറില്‍ ദൃശ്യമായിരുന്നു.

മൊബൈൽ ഫോൺ റേഡിയേഷനിലൂടെ മ്യൂട്ടേഷൻ സംഭവിക്കുന്ന പക്ഷികളുടെ പരിണാമവും തുടർന്ന് അവർ അക്രമാരികളായി തീരുകയും ചെയ്യുന്നതാണ് സിനിമ. മ്യൂട്ടന്റ് ബേഡ് ആയി അക്ഷയ് കുമാർ എത്തുന്നു. ദ് വേൾഡ് ഈസ് നോട്ട് ഒൺളി ഫോർ ഹ്യൂമൻസ് എന്ന സിനിമയുടെ ടാഗ് ലൈനും ഇതിന് അടിവരയിടുന്നു. എന്നാൽ ഇതുസംബന്ധിച്ച ഔദ്യോഗിക വിവരം ലഭ്യമല്ല.

450 കോടി മുതൽമുടക്കുമായി എത്തുന്ന ചിത്രത്തിൽ ആമി ജാക്സൺ ആണ് നായിക. നിരവ് ഷാ ഛായാഗ്രഹണവും എ ആർ റഹ്മാൻ സംഗീതവും നിർവഹിക്കുന്നു.

മുത്തുരാജ് ആണ് കലാസംവിധാനം. ആന്റണിയാണ് എഡിറ്റിങ്. വിഷ്വൽ ഇഫക്റ്റ്സ് ശ്രീനിവാസ് മോഹൻ കൈകാര്യം ചെയ്യും. റസൂൽ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈനിങ്.

ത്രീഡിയിൽ ചിത്രീകരിക്കുന്ന സിനിമയിൽ ഹോളിവുഡിലെ മികച്ച സാങ്കേതിക വിദഗ്ധരും ഒന്നിക്കുന്നു. ജുറാസിക് പാർക്, അയൺമാൻ, അവഞ്ചേഴ്സ് തുടങ്ങിയ സിനിമകൾക്ക് വേണ്ടി പ്രവർത്തിച്ച അമേരിക്കയിലെ ഏറ്റവും മികച്ച അനിമട്രോണിക്സ് കമ്പനിയായ ലെഗസി ഇഫക്റ്റ്സ് ആണ് സിനിമക്ക് വേണ്ടി പ്രവർത്തിക്കുന്നത്. ട്രാൻസ്ഫോർമേഴ്സ് ചിത്രത്തിന് വേണ്ടി പ്രവർത്തിച്ച ആക്ഷൻ ഡയറ്കടർ കെന്നീ ബേറ്റ്സ് ആണ് യന്തിരൻ 2വിന്റെ ആക്ഷൻ. വിഎഫ്എക്സ് ലൈഫ് ഓഫ് പൈ ടീമായ ജോൺ ഹഗ്സ്, വാൾട്.