Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗുഹകളും മലകളും കടന്ന് രജനീകാന്തിന്റെ ഹിമാലയന്‍ യാത്ര; വിഡിയോ

thalaviar

രാഷ്ട്രീയ പ്രവേശത്തിന്റെ ചര്‍ച്ചകള്‍ തമിഴ്നാട്ടിൽ ചൂടുപിടിച്ചു നടക്കുമ്പോള്‍ സ്‌റ്റൈല്‍ മന്നന്‍ രജനികാന്ത് തീര്‍ഥാടനത്തിലാണ്. എല്ലാ വര്‍ഷവുമുള്ള ഹിമാലയന്‍ യാത്ര ഇക്കുറിയും മുടക്കിയില്ല രജനി. രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ചശേഷമുള്ള രജനിയുടെ ആദ്യ ഹിമാലയന്‍ യാത്രയാണിത്. ഇത് പതിനഞ്ചാം തവണയാണ് രജനി ഹിമാലയ സന്ദർശനത്തിന് പോകുന്നത്.

അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പമാണ് രജനിയുടെ യാത്ര. ഹിമാലയ ഗുഹകളില്‍ താമസിക്കുന്ന ആത്മീയാചാര്യനെയും സന്ദര്‍ശിച്ചു. വര്‍ഷങ്ങളായി കൂടുതലും തനിച്ച് രജനി യാത്ര നടത്താറുള്ളതാണ്. ജീവിതത്തിലെ നിർണായക തീരുമാനങ്ങളെടുക്കുന്ന അവസരത്തിലും ഈ യാത്ര പതിവാണ്. 

thalaviar-1
thalaviar-12
rajani

മഹാവതാർ ബാബാജി വസിച്ചിരുന്ന ബാബാ ഗുഹയിൽ ധ്യാനവും നടത്തും. യോഗൊഡ സത്‍സംഗ സൊസൈറ്റി ഓഫ് ഇന്ത്യ(വൈഎസ്എസ്)യുടെ നൂറാം വാർഷികത്തിൽ പങ്കെടുക്കുന്ന രജനി 15 ദിവസത്തിനു ശേഷം മടങ്ങുമെന്നാണു റിപ്പോർട്ട്.  

r