Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അന്ന് ആ തമിഴ് നടനെ തല്ലേണ്ടി വന്നു: രാധിക ആപ്തെ

radhika

ബോളിവുഡിലെ ഏറ്റവും ബോൾഡ് ആയ നായികയെന്ന വിശേഷണത്തിന് ഉടമയാണ് രാധിക ആപ്തെ. നേരത്തെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ചുള്ള രാധികയുടെ വെളിപ്പെടുത്തൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇപ്പോഴിതാ മറ്റൊരു വിവാദവെളിപ്പെടുത്തലുമായി രാധിക.

തമിഴ് സിനിമയുടെ ഷൂട്ടിങിനിടെ വളരെ പ്രശസ്തനായ തമിഴ് നടനെ തല്ലിയിട്ടുണ്ടെന്ന് രാധിക ആപ്തെ പറഞ്ഞു. നേഹ ദൂപിയ അവതരിപ്പിക്കുന്ന പരിപാടിക്കിടെയാണ് നടിയുടെ തുറന്നുപറച്ചിൽ.

‘ആ സിനിമയിലെ എന്റെ ആദ്യ ദിവസമാണ്. ഞാൻ അവിടെ ഇരിക്കുമ്പോൾ, തമിഴിലെ പ്രശസ്തനായൊരു നടൻ അരികിലെത്തി കാലുകളിലൂടെ വിരലോടിക്കാൻ തുടങ്ങി. ഞാൻ അയാളെ അന്നാണ് ആദ്യമായി കാണുന്നത് തന്നെ. എന്റെ ആദ്യപ്രതികരണം തല്ലിലൂടെയായിരുന്നു.’–രാധിക ആപ്തെ പറഞ്ഞു.

എന്നാൽ സിനിമയുടെ പേരോ നടന്റെ പേരോ വെളിപ്പെടുത്താൻ നടി തയ്യാറായില്ല.

2012ൽ ധോണി എന്ന ചിത്രത്തിലൂടെയാണ് നടി തമിഴിലെത്തുന്നത്.  ഓൾ ഇൻ ഓൾ അഴകുരാജ, വെട്രി സെൽവൻ, കബാലി എന്നിവയാണ് നടിയുടെ തമിഴ് ചിത്രങ്ങൾ. ഫഹദ് നായകനായി എത്തിയ ഹരം സിനിമയിലൂടെ മലയാളത്തിലും നടി അരങ്ങേറ്റം കുറിച്ചിരുന്നു.