Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രതീക്ഷിച്ചതുപോലെ തന്നെ; ആ തമിഴ് ചിത്രത്തിന് ‘എ’ സർട്ടിഫിക്കറ്റ്

ak

അശ്ലീല രംഗങ്ങളും ദ്വയാർത്ഥം നിറഞ്ഞ ഡയലോഗുകളും കൊണ്ട് വിവാദമായിരുന്നു ഇരുട്ടു അറൈയിൽ മുരട്ടുകുത്തു എന്ന തമിഴ് സിനിമയുടെ ടീസർ. ഇപ്പോഴിതാ ചിത്രത്തിന് സെൻസർ ബോർഡ് നൽകിയിരിക്കുന്നത് എ സർട്ടിഫിക്കറ്റ്. യാതൊരു കട്ടുകളുമില്ലാതെയാണ് സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ് നൽകിയിരിക്കുന്നത്.

ഗൗതം കാർത്തിക് നായകനാകുന്ന ചിത്രം അഡൽറ്റ് കോമഡി വിഭാഗത്തിൽപ്പെടുന്നു.ഹരഹര മഹാദേവകി എന്ന ചിത്രത്തിന് ശേഷം സംവിധായകൻ സന്തോഷും ഗൗതം കാർത്തിക്കും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

വൈഭവി , കരുണാകരൻ, രാജേന്ദ്രൻ, യഷിക എന്നിവരാണ് മറ്റുതാരങ്ങൾ.